ചൈന‌‌‌യിൽ പ്രതിഷേധത്തിന് അന്ത്യം കുറിക്കാൻ കോളജ് വിദ്യാർഥികളെ വീട്ടിലേക്കു തിരിച്ചയച്ചു
ചൈന‌‌‌യിൽ പ്രതിഷേധത്തിന് അന്ത്യം കുറിക്കാൻ കോളജ് വിദ്യാർഥികളെ  വീട്ടിലേക്കു തിരിച്ചയച്ചു
Tuesday, November 29, 2022 11:50 PM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ൽ കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രാ​​​യ പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​ര​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കോ​​​ള​​​ജു​​​ക​​​ൾ പൂ​​​ട്ടി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ വീ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​യ​​​യ്ക്കു​​​ന്നു.

ബെ​​​യ്ജി​​​ലെ​​​യും തെ​​​ക്ക​​​ൻ പ്ര​​​വി​​​ശ്യ​​​യാ​​​യ ഗു​​​വാം​​​ഗ്ഡോം​​​ഗി​​​ലെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ വീ​​​ട്ടി​​​ലേ​​​ക്കു വി​​​ടു​​​ന്ന​​​ത് കോ​​​വി​​​ഡ് ബാ​​ധി​​ക്കാ​​തി​​​രി​​​ക്കാ​​​നാ​​​ണെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

കാ​​​ന്പ​​​സു​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​നീ​​​ക്ക​​​ങ്ങ​​​ളു​​​ടെ കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​നാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി​​​. പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​ന്‍റെ പൂ​​​ർ​​​വവി​​​ദ്യാ​​​ല​​​യ​​​മാ​​​യ ബെ​​​യ്ജിം​​​ഗി​​​ലെ സി​​​ൻ​​​ഗു​​​വാ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​ട​​​ക്ക​​​മു​​​ള്ള​​​യി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു ന​​​ട​​​പ​​​ടി.


ശ​​​നി​​​യാ​​​ഴ്ച ഷാം​​​ഗ്ഹാ​​​യ് ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ അ​​​ത്യ​​​പൂ​​​ർ​​​വ​​​പ്ര​​​തി​​​ഷേധ പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ൾ തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി ചി​​​ൻ​​​പിം​​​ഗി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചി​​​രു​​​ന്നു. ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​ക്കെ​​​തി​​​രെ​​​യും മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ങ്ങി. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.

അ​​​തേ​​​സ​​​മ​​​യം, ഇ​​​ന്ന​​​ല​​​യോ​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ശ​​​മി​​​ച്ച​​​മ​​​ട്ടാ​​​ണ്. ഷാം​​​ഗ്ഹാ​​​യ് അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ പോ​​​ലീ​​​സി​​​നെ ഇ​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​മ​​​ർ​​​ഷം ശ​​​മി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ചി​​​ല കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ തി​​​ങ്ക​​​ളാ​​​ഴ്ച എ​​​ടു​​​ത്തു​​​മാ​​​റ്റി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.