ഇമ്രാൻ ഖാൻ വീണ്ടും പൊതുവേദിയിൽ
ഇമ്രാൻ ഖാൻ വീണ്ടും  പൊതുവേദിയിൽ
Monday, November 28, 2022 1:27 AM IST
റാ​​​വ​​​ൽ​​​പി​​​ണ്ടി: വ​​​ധ​​​ശ്ര​​​മ​​​ത്തെ അ​​​തി​​​ജീ​​​വി​​​ച്ച പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ​​​ഖാ​​​ൻ വീ​​​ണ്ടും അ​​​നു​​​യാ​​​യി​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ലെ​​​ത്തി. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം റാ​​​വ​​​ൽ​​​പി​​​ണ്ടി​​​യി​​​ൽ തെ​​​ഹ്‌​​​രി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് പാ​​​ർ​​​ട്ടി​​​യു​​​ടെ റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യാ​​​നെ​​​ത്തി​​​യ ഇ​​​മ്രാ​​​നെ കാ​​​ണാ​​​നാ​​​യി പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ളാ​​​ണെ​​​ത്തി​​​യ​​​ത്.

ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​നു​​​ണ്ടാ​​​യ വ​​​ധ​​​ശ്ര​​​മ​​​ത്തി​​​ൽ ഒ​​​രാ​​​ളാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. എ​​​ന്നാ​​​ൽ മൂ​​​ന്നു പേ​​​രാ​​​ണ് ത​​​ന്നെ വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തെ​​​ന്ന് ഇ​​​മ്രാ​​​ൻ പ​​​റ​​​ഞ്ഞു. മ​​​റ്റു മൂ​​​ന്നു ക്രി​​​മി​​​ന​​​ലു​​​ക​​​ളാ​​​ണു സം​​​ഭ​​​വം ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.


പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷ​​​ഹ്ബാ​​​സ് ഷ​​​രീ​​​ഫ്, ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി റാ​​​ണാ സ​​​ന​​​നു​​​ള്ള, ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​സ്ഐ​​​യു​​​ടെ കൗ​​​ണ്ട​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി മേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ ഫൈ​​​സ​​​ൽ ന​​​സീ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് വ​​​ധ​​​ശ്ര​​​മ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് ഇ​​​മ്രാ​​​ൻ നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു നേ​​​ര​​​ത്തേയാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി റാ​​​ലി ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​മ്രാ​​​നു വെ​​​ടി​​​യേ​​​റ്റ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. വ​​​ല​​​തുകാ​​​ലി​​​ൽ വെ​​​ടി​​​യേ​​​റ്റ ഇ​​​മ്രാ​​​ൻ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു​​​ ശേ​​​ഷ​​​മാ​​​ണു സു​​​ഖം ​​​പ്രാ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.