വെനസ്വേലയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ധാരണ
വെനസ്വേലയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ധാരണ
Monday, November 28, 2022 1:27 AM IST
മെ​​​ക്സി​​​ക്കോ സി​​​റ്റി: വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ ​​​പ്ര​​​തി​​​സ​​​ന്ധി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഭ​​​ര​​​ണ​​​പ​​​ക്ഷ​​​വും പ്ര​​​തി​​​പ​​​ക്ഷ​​​വും പ്രാ​​​ഥ​​​മി​​​ക ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന രാ​​​ജ്യ​​​ത്തി​​​ന്‍റെ ആ​​​സ്തി​​​ക​​​ൾ, സാ​​​മൂ​​​ഹി​​​ക​​​ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു വി​​​നി​​​യോ​​​ഗി​​​ക്കാ​​​നാ​​​യി തി​​​രി​​​ച്ചു​​​ത​​​ര​​​ണ​​​മെ​​​ന്നു ഭ​​​ര​​​ണ-​​​പ്ര​​​തി​​​പ​​​ക്ഷ​​​ങ്ങ​​​ൾ സം​​​യു​​​ക്ത​​​മാ​​​യി ഇ​​​റ​​​ക്കി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നോ​​​ർ​​​വേ​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ മെ​​​ക്സി​​​ക്കോ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളാ​​​ണു ഫ​​​ലം ക​​​ണ്ട​​​ത്. 2019ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു പി​​​ന്നാ​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ഹു​​​വാ​​​ൻ ഗാ​​​യ്‌​​​ഡോ​​​യും ത​​​മ്മി​​​ലു​​​ണ്ടാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ലാ​​​ണ് അ​​​മേ​​​രി​​​ക്ക അ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ വെ​​​ന​​​സ്വേ​​​ല​​​യു​​​ടെ ശ​​​ത​​​കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു ഡോ​​​ള​​​ർ വ​​​രു​​​ന്ന ആ​​​സ്തി​​​ക​​​ൾ മ​​​ര​​​വി​​​പ്പി​​​ച്ച​​​ത്. ഹു​​​വാ​​​ൻ ഗാ​​​യ്ഡോ​​​യെ ആ​​​ണ് അ​​​മേ​​​രി​​​ക്ക വെ​​​ന​​​സ്വേ​​​ല​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല പ്ര​​​സി​​​ഡ​​​ന്‍റാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.


പു​​​തി​​​യ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളെ അ​​​മേ​​​രി​​​ക്ക സ്വാ​​​ഗ​​​തം ചെ​​​യ്തു. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഷെ​​​വ്റോ​​​ൺ എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക്ക് വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ല്കു​​​മെ​​​ന്നും അ​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​നു പി​​​ന്നാ​​​ലെ എ​​​ണ്ണ​​​വി​​​ല വ​​​ർ​​​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു പു​​​തി​​​യ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും എ​​​ണ്ണ​​​സ​​​ന്പ​​​ന്ന​​​മാ​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണു വെ​​​ന​​​സ്വേ​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.