ജറുസലെമിൽ സ്ഫോടനങ്ങൾ; ഒരാൾ കൊല്ലപ്പെട്ടു
ജറുസലെമിൽ  സ്ഫോടനങ്ങൾ;  ഒരാൾ കൊല്ലപ്പെട്ടു
Thursday, November 24, 2022 12:52 AM IST
ടെ​​​ൽ അ​​​വീ​​​വ്: ജ​​​റു​​​സ​​​ലെ​​​മി​​​ലെ തി​​​ര​​​ക്കേ​​​റി​​​യ ബ​​​സ് സ്റ്റോ​​​പ്പു​​​ക​​​ളി​​​ലു​​​ണ്ടാ​​​യ ര​​​ണ്ടു സ്ഫോ​​​ട​​​ന​​​ങ്ങ​​​ളി​​​ൽ ഒരു ഇ​​​സ്രേ​​​ലി കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 15 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ന​​​ഗ​​​ര​​​ക​​​വാ​​​ട​​​ത്തോ​​​ടു ചേ​​​ർ​​​ന്ന ജി​​​വാ​​​ത്ത് ഷൗ​​​ൾ, റ​​​മോ​​​ത്ത് ജം​​​ഗ്ഷ​​​നു​​​ക​​​ളി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ അ​​​ര മ​​​ണി​​​ക്കൂ​​​റി​​​ന്‍റെ വ്യ​​​ത്യാ​​​സ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​ന​​​ങ്ങ​​​ൾ .

നേ​​​ര​​​ത്തേ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ റി​​​മോ​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഇ​​​സ്രേ​​​ലി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.


ഈ ​​​വ​​​ർ​​​ഷം ഇ​​​സ്ര​​​യേ​​​ലി​​​ലെ പ​​​ല​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സ്ഫോ​​​ട​​​ന​​​ങ്ങ​​​ളും ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും ന​​​ട​​​ന്നി​​​രു​​​ന്നു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​സ്രേ​​​ലി പ​​​ട്ടാ​​​ളം പ​​​ല​​​സ്തീ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തി​​​യ റെ​​​യ്ഡു​​​ക​​​ളി​​​ലും ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യു​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.