ഇന്തോനേഷ്യൻ ഭൂകന്പത്തിൽ മരണം 268; മരിച്ചവരിൽ അനേകം സ്കൂൾ കുട്ടികൾ
ഇന്തോനേഷ്യൻ ഭൂകന്പത്തിൽ മരണം 268; മരിച്ചവരിൽ അനേകം സ്കൂൾ കുട്ടികൾ
Wednesday, November 23, 2022 1:41 AM IST
ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ ജാ​​​വ​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 268 ആ​​​യി ഉ​​​യ​​​ർ​​​ന്നു. പ​​​രി​​​ക്കേറ്റ​​​വ​​​രു​​​ടെ എ​​​ണ്ണം ആ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലാ​​​ണ്. 151 പേ​​​രെ കാ​​​ണാ​​​താ​​​യി. 22,000 വീ​​ടു​​ക​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. 58,000 പേ​​​രെ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റി.

മ​​​രി​​​ച്ച​​​വ​​​രി​​​ൽ അനേകം സ്കൂ​​​ൾ കു​​​ട്ടി​​​ക​​ൾ ഉൾപ്പെടുന്നതായി ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ഏ​​​ജ​​​ൻ​​​സി പ​​​റ​​​ഞ്ഞു.

റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 5.6 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ക​​​ന്പ​​മു​​ണ്ടാ​​​യ​​​ത് ഉ​​​ച്ച​​​യ്ക്ക് ഒ​​​രു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ്. സ്കൂ​​​ളു​​​ക​​​ൾ ഈ​​​സ​​​മ​​​യ​​​ത്തു വി​​​ട്ടി​​​രു​​​ന്നി​​​ല്ല. സ്കൂ​​​ൾ​​​ക്കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്ക​​​ട​​​യി​​​ൽ ഒ​​​ട്ട​​​ന​​​വ​​​ധി കു​​​ട്ടി​​​ക​​​ൾ കു​​​ടു​​​ങ്ങി​​​പ്പോ​​​യി.


ജാ​​​വ​​​യി​​​ലെ മ​​​ല​​​ന്പ്ര​​​ദേ​​​ശ​​​ത്തു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പം, വ്യാ​​​പ​​​ക​​​മാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​ക​​​ൾ​​​ക്കി​​​ട​​​യാ​​​ക്കി​​​. സി​​​യാ​​​ൻ​​​ജു​​​ർ പ​​​ട്ട​​​ണ​​​ത്തി​​​ന​​​ട​​​ത്തു​​​ള്ള ഒ​​​രു ഗ്രാ​​​മം മു​​​ഴു​​​വ​​​നാ​​​യി മ​​​ണ്ണി​​​ന​​​ടി​​​യി​​​ലാ​​​യി. ഒ​​​ട്ട​​​ന​​​വ​​​ധി തു​​​ട​​​ർ​​​ച്ച​​​ല​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യ​​​തു ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ ആ​​​ഘാ​​​തം വ​​​ർ​​​ധി​​​പ്പി​​​ച്ചു.

പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ക്കോ വി​​​ഡോ​​​ഡോ ഇ​​​ന്ന​​​ലെ ദു​​​ര​​​ന്ത​​​മേ​​​ഖ​​​ല സ​​​ന്ദ​​​ർ​​​ശി​​​ച്ചു. അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ടെ കു​​​ടു​​​ങ്ങി​​​യ​​​വ​​​രെ ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ല്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.