സമാധാനത്തിനു ക്ഷാമം: മാർപാപ്പ
സമാധാനത്തിനു ക്ഷാമം: മാർപാപ്പ
Monday, November 21, 2022 12:19 AM IST
റോം: ​സ​മാ​ധാ​ന​ത്തി​നു ക്ഷാ​മം നേ​രി​ടു​ന്ന കാ​ല​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​തെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ത​ന്‍റെ പി​താ​വി​ന്‍റെ ജ​ന്മ​നാ​ടാ​യ വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ ആ​സ്തി ന​ഗ​രം സ​ന്ദ​ർ​ശി​ച്ച മാ​ർ​പാ​പ്പ അ​വി​ടു​ത്തെ മെ​ത്രാ​സ​ന​പ്പ​ള്ളി​യി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച​ശേ​ഷം ത്രി​കാ​ല​ജ​പം ചൊ​ല്ലി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

യു​ദ്ധം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ​ക്കാ​യി പ്രാ​ർ​ഥി​ക്കാ​ൻ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. യു​ക്രെ​യ്നു​വേ​ണ്ടി പ്ര​ത്യേ​കം പ്രാ​ർ​ഥി​ക്ക​ണം. ഏ​താ​നും ദി​വ​സം മു​ന്പ് പ​ല​സ്തീ​നി​ലെ അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച 21 പേ​രെ പ്ര​ത്യേ​കം സ്മ​രി​ക്കു​ന്നു. സ​മാ​ധാ​ന സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നും ലോ​ക​ത്തെ മാ​റ്റാ​നും യു​വാ​ക്ക​ൾ​ക്കേ ക​ഴി​യൂ എ​ന്നും മാ​ർ​പാ​പ്പ ഓ​ർ​മി​പ്പി​ച്ചു.


കാ​ർ​ല റെ​ബേ​സാ​ന എ​ന്ന ക​സി​ന്‍റെ 90ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നാ​ണ് മാ​ർ​പാ​പ്പ ഇ​വി​ടെ എ​ത്തി​യ​ത്. ശ​നി​യാ​ഴ്ച ആ​സ്തി​യി​ലെ പോ​ർ​ത്താ കൊ​മാ​റോ​യി​ലു​ള്ള കാ​ർ​ല​യു​ടെ വീ​ടു സ​ന്ദ​ർ​ശി​ച്ച മാ​ർ​പാ​പ്പ അ​വ​ർ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും തു​ട​ർ​ന്ന് മ​റ്റു ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.

മാ​ർ​പാ​പ്പ​യു​ടെ പി​താ​വ് മാ​രി​യോ ജൂ​സേ​പ്പെ ഫ്രാ​ൻ​ചെ​സ്കോ ബെ​ർ​ഗോ​ളി​യോ 1929ലാ​ണ് ഇ​വി​ടെ​നി​ന്ന് അ​ർ​ജ​ന്‍റീ​ന​യി​ലേ​ക്കു കു​ടി​യേ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.