ത​ല​യ്ക്കു 30 ല​ക്ഷം ഡോ​ള​ർ വി​ല​യി​ട്ട അ​ൽ-​ഷ​ബാ​ബ് നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു
ത​ല​യ്ക്കു 30 ല​ക്ഷം ഡോ​ള​ർ വി​ല​യി​ട്ട അ​ൽ-​ഷ​ബാ​ബ് നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു
Tuesday, October 4, 2022 12:21 AM IST
മൊ​​​​​ഗാ​​​​​ദി​​​​​ഷു: ത​​​​​ല​​​​​യ്ക്ക് 30 ല​​​​​ക്ഷം ഡോ​​​​​ള​​​​​ർ വി​​​​​ല​​​​​യി​​​​​ട്ട അ​​​​​ൽ​​​-​​​​​ഷ​​​​​ബാ​​​​​ബ് ഭീ​​​​​ക​​​​​ര​​​​​ൻ അ​​​​​ബ്ദു​​​​​ള്ളാ​​​​​ഹി യാ​​​​​രെ​​​​​യെ തെ​​​​​ക്ക​​​​​ൻ സോ​​​​​മാ​​​​​ലി​​​​​യ​​​​​യി​​​​​ൽ വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​താ​​​​​യി സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. സോ​​​​​മാ​​​​​ലി​​​​​യ​​​​​ൻ സേ​​​​​ന​​​​​യും വി​​​​​ദേ​​​​​ശ​​​​​സൈ​​​​​ന്യ​​​​​വും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യാ​​​​​ണ് ശ​​​​​നി​​​​​യാ​​​​​ഴ്ച ഡ്രോ​​​​​ണ്‍ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. തീ​​​​​ര​​​​​ന​​​​​ഗ​​​​​ര​​​​​മാ​​​​​യ ഹ​​​​​രാം​​​​​ക​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ക്ര​​​​​മ​​​​​ണം.

അ​​​​​ൽ-​​​​​ഷ​​​​​ബാ​​​​​ബി​​​​​ന്‍റെ മു​​​​​ഖ്യ പ്ര​​​​​ഭാ​​​​​ഷ​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ബ്ദു​​​​​ള്ളാ​​​​​ഹി യാ​​​​​രെ. ഷൂ​​​​​ര കൗ​​​​​ണ്‍​സി​​​​​ലി​​​​​ന്‍റെ​​​​​യും സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ ധ​​​​​ന​​​​​കാ​​​​​ര്യ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന്‍റെ​​​യും ത​​​​​ല​​​​​വ​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​യാ​​​​​ൾ. അ​​​​​ൽ-​​​​​ഷ​​​​​ബാ​​​​​ബ് ഗ്രൂ​​​​​പ്പി​​​​​ന്‍റെ സ​​​​​ഹ​​​​​സ്ഥാ​​​​​പ​​​​​ക​​​​​രി​​​​​ലൊ​​​​​രാ​​​​​ളാ​​​​​യ യാ​​​​​രെ സം​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ൽ ര​​​​​ണ്ടാ​​​​​മ​​​​​നാ​​​​​യി​​​​​രു​​​​​ന്നു. രോ​​​​​ഗ​​​​​ബാ​​​​​ധി​​​​​ത​​​​​നാ​​​​​യ അ​​​​​ഹ​​​​​മ്മ​​​​​ദ് ദി​​​​​രി​​​​​യേ​​​​​ക്കു പ​​​​​ക​​​​​രം യാ​​​​​രെ അ​​​​​ൽ-​​​​​ഷ​​​​​ബാ​​​​​ബ് ത​​​​​ല​​​​​വ​​​​​നാ​​​​​കു​​​​​മെ​​​​​ന്നു റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. കൊ​​​​​ടും ഭീ​​​​​ക​​​​​ര​​​​​നാ​​​​​യ അ​​​​​ബ്ദു​​​​​ള്ളാ​​​​​ഹി യാ​​​​​രെ​​​​​യു​​​​​ടെ കൊ​​​​​ല​​​​​പാതകം രാ​​​​​ജ്യ​​​​​ത്തു​​​​​നി​​​​​ന്ന് ഒ​​​​​രു വി​​​​​ഷം ഇ​​​​​ല്ലാ​​​​​താ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു തു​​​​​ല്യ​​​​​മാ​​​​​ണെ​​​​​ന്ന് സ​​​​​ർ​​​​​ക്കാ​​​​​ർ​​​​​വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ പ​​​​​റ​​​​​ഞ്ഞു.


2012ൽ ​​​​​അ​​​​​മേ​​​​​രി​​​​​ക്ക മോ​​​​​സ്റ്റ് വാ​​​​​ണ്ട​​​​​ഡ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ഏ​​​​​ഴു ഭീ​​​​​ക​​​​​രരി​​​​​ലൊ​​​​​രാ​​​​​ളാ​​​​​ണു യാ​​​​​രെ. 30 ല​​​​​ക്ഷം ഡോ​​​​​ള​​​​​റാ​​​​​ണ് ഇ​​​​​യാ​​​​​ളു​​​​​ടെ ത​​​​​ല​​​​​യ്ക്ക് അ​​​​​മേ​​​​​രി​​​​​ക്ക പാ​​​​​രി​​​​​തോ​​​​​ഷി​​​​​കം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.