കാ​ബൂളി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 46 പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 53 പേ​ർ
കാ​ബൂളി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 46 പെ​ണ്‍​കു​ട്ടി​ക​ൾ  ഉ​ൾ​പ്പെ​ടെ 53 പേ​ർ
Tuesday, October 4, 2022 12:21 AM IST
കാ​​ബൂ​​ൾ: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ കാ​​ബൂ​​ളി​​നു സ​​മീ​​പ​​മു​​ള്ള കോ​​ച്ചിം​​ഗ് സെ​​ന്‍റ​​റി​​ലു​​ണ്ടാ​​യ ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത് 46 പെ​​ണ്‍​കു​​ട്ടി​​ക​​ള​​ട​​ക്കം 53 പേ​​രെ​​ന്ന് ഐ​​ക്യ​​രാ​​ഷ്‌ട്രസ​​ഭ.

വെ​​ള്ളി​​യാ​​ഴ്ച​​യാ​​യി​​രു​​ന്നു ഷി​​യാ വി​​ഭാ​​ഗം തി​​ങ്ങി​​പ്പാ​​ർ​​ക്കു​​ന്ന മേ​​ഖ​​ല​​യി​​ൽ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള പ​​രീ​​ക്ഷ​​യ്ക്കു ത​​യാ​​റെ​​ടു​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യി​​രു​​ന്നു കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ലേ​​റെ​​യും. 110 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.


25 പേ​​ർ മാ​​ത്ര​​മാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​തെ​​ന്നാ​​ണു താ​​ലി​​ബാ​​ൻ നേ​​തൃ​​ത്വം പ​​റ​​യു​​ന്ന​​ത്. ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​ത്വം ഇ​​തു​​വ​​രെ ആ​​രും ഏ​​റ്റെ​​ടു​​ത്തി​​ട്ടി​​ല്ല. എ​​ന്നാ​​ൽ, ഇ​​സ്ലാ​​മി​​ക് സ്റ്റേ​​റ്റ് ഭീ​​ക​​ര​​ർ ഷി​​യാ വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കു നേ​​രേ നി​​ര​​ന്ത​​രം ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​വ​​രു​​ന്നു. താ​​ലി​​ബാ​​ൻ​​കാ​​രെ​​യും ഐ​​എ​​സ് ഭീ​​ക​​ര​​ർ ആ​​ക്ര​​മി​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.