ഇറാക്കിൽ തുർക്കിയുടെ വ്യോമാക്രമണം; 23 പേർ കൊല്ലപ്പെട്ടു
ഇറാക്കിൽ തുർക്കിയുടെ  വ്യോമാക്രമണം;  23 പേർ കൊല്ലപ്പെട്ടു
Monday, October 3, 2022 2:13 AM IST
ഈ​​​സ്താം​​​ബു​​​ൾ: വ​​​ട​​​ക്ക​​​ൻ ഇ​​​റാ​​​ക്കി​​​ൽ തു​​​ർ​​​ക്കി ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 23 കു​​​ർ​​​ദി​​​ഷ് തീ​​വ്ര​​വാ​​ദി​​ക​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഓ​​​ട്ടോ​​​ണ​​​മ​​​സ് കു​​​ർ​​​ദി​​​സ്ഥാ​​​ൻ റീ​​​ജ​​​ണ​​​ൽ ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള അ​​​സോ​​​സ് മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. എ​​​ഫ്-16 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ പ​​​റ​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും നി​​​ര​​​വ​​​ധി സ്ഫോ​​​ട​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വീ​​​ഡി​​​യോ തു​​​ർ​​​ക്കി പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്തു​​​വി​​​ട്ടു.


2019നു​​​ശേ​​​ഷം വ​​​ട​​​ക്ക​​​ൻ ഇ​​​റാ​​​ക്കി​​​ൽ തു​​​ർ​​​ക്കി നി​​​ര​​​ന്ത​​​രം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. പി​​​കെ​​​കെ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന കു​​​ർ​​​ദി​​​സ്ഥാ​​​ൻ വ​​​ർ​​​ക്കേ​​​ഴ്സ് പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്ന് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തു ത​​​ട​​​യാ​​​നാ​​​ണി​​​തെ​​​ന്നാ​​​ണു തു​​​ർ​​​ക്കി​​​യു​​​ടെ വാ​​​ദം. പി​​​കെ​​​കെ ഗ്രൂ​​​പ്പി​​​നെ തു​​​ർ​​​ക്കി​​​യും അ​​​മേ​​​രി​​​ക്ക​​​യും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.