ഏഴു തായ്‌വാൻ നേതാക്കൾക്കു ചൈനയുടെ വിലക്ക്
ഏഴു തായ്‌വാൻ നേതാക്കൾക്കു ചൈനയുടെ വിലക്ക്
Wednesday, August 17, 2022 2:14 AM IST
ബെ​​​​യ്ജിം​​​​ഗ്: താ​​​​യ്‌​​​വാ​​​​ന്‍റെ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി വാ​​​​ദി​​​​ക്കു​​​​ന്ന ഏ​​​​ഴു രാ​​​ഷ്‌​​​ട്രീ​​​​യ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു ചൈ​​​​ന വി​​​​ല​​​​ക്കേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. താ​​​​യ്പേ​​​​യി​​​​യു​​​​ടെ വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ പ്ര​​​​തി​​​​നി​​​​ധി​​​​യും ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

സ്വാ​​​​ത​​​​ന്ത്ര്യാ​​​​നു​​​​കൂ​​​​ല വാ​​​​ദം ശ​​​​ക്ത​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണു ചൈ​​​​ന​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി. ഉ​​​​പ​​​​രോ​​​​ധ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു ചൈ​​​​ന, ഹോ​​​​ങ്കോം​​​​ഗ്, മ​​​​ക്കാ​​​​വു എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​​വി​​​​ല​​​​ക്കു​​​​ണ്ട്. ഇ​​​​വി​​​​ടെ വ്യ​​​​വ​​​​സാ​​​​യം ചെ​​​​യ്യാ​​​​നും നി​​​​രോ​​​​ധ​​​​ന​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.

താ​​​യ്‌​​​വാ​​​​നി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള നേ​​​​താ​​​​ക്ക​​​​ൾ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ചൈ​​​​ന​​​​യു​​​​ടെ ഉ​​​​പ​​​​രോ​​​​ധം. ഈ ​​​​മാ​​​​സം തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ യു​​​​എ​​​​സ് ഹൗ​​​​സ് സ്പീ​​​​ക്ക​​​​ർ നാ​​​​ൻ​​​​സി പെ​​​​ലോ​​​​സി​​​​യും പി​​​​ന്നാ​​​​ലെ സെ​​​​ന​​​​റ്റ​​​​ർ എ​​​​ഡ് മാ​​​​ർ​​​​ക്കെ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള യു​​​​എ​​​​സ് കോ​​​​ണ്‍ഗ്ര​​​​സ് പ്ര​​​​തി​​​​നി​​​​ധി​​​​സം​​​​ഘ​​​​വും താ​​​​യ്‌വാ​​​​നി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മേ, ലി​​​​ത്വാ​​​​നി​​​​യ​​​​ൻ ഡെ​​​​പ്യൂ​​​​ട്ടി മ​​​​ന്ത്രി​​​​യും താ​​​യ്‌​​​വാ​​​ൻ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. ലി​​​​ത്വാ​​​​നി​​​​യ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്.


പെ​​​​ലോ​​​​സി​​​​ക്കു​​​​മേ​​​​ൽ ചൈ​​​​ന നേ​​​​ര​​​​ത്തേ​​​​ത​​​​ന്നെ ഉ​​​​പ​​​​രോ​​​​ധം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. താ​​​​യ്‌​​​വാ​​​നെ വ​​​​ള​​​​ഞ്ഞു ചൈ​​​​ന സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സ​​​​വും ന​​​​ട​​​​ത്തു​​​​ക​​​​യു​​​​മു​​​​ണ്ടാ​​​​യി. താ​​​യ്‌​​​വാ​​​​ൻ ചൈ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നാ​​​​ണ് അ​​​​വ​​​​രു​​​​ടെ വാ​​​​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.