ജാപ്പനീസ് കാബിനറ്റ് പുനഃസംഘടിപ്പിച്ചു
ജാപ്പനീസ് കാബിനറ്റ്  പുനഃസംഘടിപ്പിച്ചു
Thursday, August 11, 2022 12:12 AM IST
ടോ​​​​ക്കി​​​​യോ: ഷി​​​​ൻ​​​​സോ ആ​​​​ബെ​​​​യു​​​​ടെ കൊ​​​​ല​​​​പാ​​​​ത​​കി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള യൂ​​​​ണി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ച​​​​ർ​​​​ച്ച് വി​​​​വാ​​​​ദ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജാ​​​​പ്പ​​​​നീ​​​​സ് കാ​​​​ബി​​​​നി​​​​റ്റ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഫു​​​​മി​​​​കോ കി​​​​ഷി​​​​ഡ പു​​​​നഃ​​സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. പ​​​​ത്തു​​​​മാ​​​​സ​​​​ത്തെ ഭ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ കി​​​​ഷി​​​​ഡ ഇ​​​​തു ര​​​​ണ്ടാം​​​​വ​​​​ട്ട​​​​മാ​​​​ണ് കാ​​​​ബി​​​​ന​​​​റ്റ് പു​​​​നഃ​​സം​​​​ഘി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷി​​​​ൻ​​​​സൊ ആ​​​​ബെ​​​​യു​​​​ടെ കൊ​​​​ല​​​​പാ​​​​ത​​കി​​ക്കു ബ​​​​ന്ധ​​​​മു​​​​ള്ള യൂ​​​​ണി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ച​​​​ർ​​​​ച്ചു​​​​മാ​​​​യി ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന വാ​​​​ർ​​​​ത്ത​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കി​​​​ഷി​​​​ഡ​​​​യു​​​​ടെ ജ​​​​ന​​​​പ്രീ​​​​തി ഇ​​​​ടി​​​​ഞ്ഞി​​​​രു​​​​ന്നു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ലി​​​​ബ​​​​റ​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​ക് പാ​​​​ർ​​​​ട്ടി എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ച​​​​ർ​​​​ച്ചു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നു കി​​​​ഷി​​​​ഡ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു.

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ ജൂ​​​​ലൈ എ​​​​ട്ടി​​​​നാ​​​​ണു​​ആ​​​​ബെ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​ത്. കൊ​​​​ല​​​​പാ​​ത​​കി​​​​യു​​​​ടെ അ​​​​മ്മ യൂ​​​​ണി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ച​​​​ർ​​​​ച്ചി​​​​നു സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ അ​​​​യാ​​​​ൾ അ​​​​സ്വ​​​​സ്ത​​​​നാ​​​​ണെ​​​​ന്നു മാ​​​​ധ്യ​​​​മ​​​​റി​​​​പ്പോ​​​​ർ​​​​ട്ട് ഉ​​​​ണ്ടാ​​​​യി​​​​രു​​ന്നു. ച​​​​ർ​​​​ച്ചു​​​​മാ​​​​യു​​​​ള്ള മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ​​​​യും പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും ബ​​​​ന്ധം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നു താ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നും കി​​​​ഷി​​​​ഡ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു.


2021 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ യൂ​​​​ണി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ച​​​​ർ​​​​ച്ചി​​​​ന്‍റെ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​ൽ പീ​​​​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ കൊ​​​​റി​​​​യ​​​​ൻ ഉ​​​​പ​​​​ദ്വീ​​​​പി​​​​ലെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ വീ​​​​ഡി​​​​യോ​​സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ ആ​​​​ബെ പ്ര​​​​കീ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു. ആ​​​​ബെ​​​​യു​​​​ടെ വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശ​​​​മാ​​ണു കൊ​​​​ല​​​​പാ​​​​ത​​കി​​​​യെ പ്ര​​​​കോ​​​​പി​​​​പ്പി​​​​ച്ച​​​​തെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. കൊ​​​​റി​​​​യ​​​​ൻ വ്യ​​​​വ​​​​സാ​​​​യി സ​​​​ൺ മ്യൂം​​​​ഗ് മൂ​​​​ൺ സ്ഥാ​​​​പി​​​​ച്ച മ​​​​ത​​​​സം​​​​ഘ​​​​ട​​​​ന​​യാ​​ണു യൂ​​​​ണി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ച​​​​ർ​​​​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.