ഖേർസൻ നഗരം തിരിച്ചുപിടിക്കാൻ യുക്രെയ്ൻ
ഖേർസൻ നഗരം തിരിച്ചുപിടിക്കാൻ യുക്രെയ്ൻ
Friday, July 29, 2022 12:42 AM IST
കീ​വ്: റ​ഷ്യ​ൻ പ​ട്ടാ​ളം കീ​ഴ​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കാ​നാ​യി യു​ക്രെ​യ്ൻ ആ​ക്ര​മണം ശ​ക്ത​മാ​ക്കി​യ​താ​യി ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തെ​ക്ക​ൻ ന​ഗ​ര​മാ​യ ഖേ​ർ​സ​നി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ലം യു​ക്രെ​യ്ൻ പ​ട്ടാ​ളം റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചു ത​ക​ർ​ത്തു. അ​ധി​നി​വേ​ശ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ റ​ഷ്യ​ൻ പ​ട്ടാ​ളം പി​ടി​ച്ചെ​ടു​ത്ത ന​ഗ​ര​മാ​ണി​ത്. പാ​ലം ത​ക​ർ​ന്ന​തോ​ടെ ഖേ​ർ​സ​നും റ​ഷ്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​റ്റു പ്ര​ദേ​ശ​ങ്ങ​ളും ത​മ്മി​ൽ ബ​ന്ധ​മി​ല്ലാ​താ​യി. ന​ഗ​ര​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ ആ​യി​ര​ക്ക​ണ​ക്കി​നു റ​ഷ്യ​ൻ പ​ട്ടാ​ള​ക്കാ​ർ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നു ബ്രി​ട്ടീ​ഷ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.


അ​തേ​സ​മ​യം, റ​ഷ്യ​ൻ പ​ട്ടാ​ളം ഇ​ന്ന​ലെ സെ​ൻ​ട്ര​ൽ യു​ക്രെ​യ്നി​ലെ വി​മാ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ടു. കീ​വി​നോ​ട് അ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലും മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യി.

യു​ക്രെ​യ്നി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ വൈ​ദ്യു​തി ഉ​ത്പാ​ദ​നകേ​ന്ദ്ര​മാ​യ വൂ​ള​ൻ​ഹി​ർ​സ്ക് പി​ടി​ച്ചെ​ടു​ത്ത​താ​യി റ‍​ഷ്യ​ അ​വ​കാ​ശ​പ്പെ​ട്ടു. ഡോ​ണ​റ്റ്സ്ക് പ്ര​വി​ശ്യ​യി​ൽ സി​റ്റ്‌​ലോ​ഡാ​ർ​സ്ക് പ​ട്ട​ണ​ത്തി​ന​ടു​ത്തു സ്ഥി​തി​ചെ​യ്യു​ന്ന ഈ ​കേ​ന്ദ്രം ക​ൽ​ക്ക​രി​യി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.