തായ്‌വാൻ സന്ദർശിക്കാൻ പെലോസി; യുഎസ്-ചൈന ബന്ധം വഷളാകും
തായ്‌വാൻ സന്ദർശിക്കാൻ പെലോസി; യുഎസ്-ചൈന ബന്ധം വഷളാകും
Wednesday, July 27, 2022 11:43 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി/ ബെ​യ്ജിം​ഗ്: അ​മേ​രി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി​സ​ഭാ സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി താ​യ്‌​വാ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ളി​ൽ പ്ര​കോ​പി​ത​യാ​യി ചൈ​ന. സ​ന്ദ​ർ​ശ​ന​വു​മാ​യി മു​ന്നോ​ട്ടു​ പോ​കാ​നാ​ണു പെ​ലോ​സി​യു​ടെ പ​ദ്ധ​തി​യെ​ങ്കി​ൽ പ്ര​ത്യാ​ഘാ​തം ഗു​രു​ത​ര​മാ​യി​രി​ക്കു​മെ​ന്നു ചൈ​ന മു​ന്ന​റി​യി​പ്പു ന​ല്കി.

സൈ​നി​ക ന​ട​പ​ടി​ക​ൾ​ക്കു​വ​രെ ചൈ​ന ത​യാ​റാ​യേ​ക്കു​മെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. പെ​ലോ​സി​യു​ടെ വി​മാ​ന​ത്തെ ആ​ക്ര​മി​ക്കാ​ൻ ചൈ​ന മു​തി​ർ​ന്നേ​ക്കു​മെ​ന്ന ഭ​യം അ​മേ​രി​ക്ക​യ്ക്കു​മു​ള്ള​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ൽ അ​മേ​രി​ക്ക സൈ​നി​ക​സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ച്ചേ​ക്കും.

സ്വ​ത​ന്ത്ര​ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന താ​യ്‌​വാ​നെ വി​മ​ത​പ്ര​വി​ശ്യ​യാ​യി​ട്ടു​ മാ​ത്ര​മാ​ണു ചൈ​ന പ​രി​ഗ​ണി​ക്കു​ന്ന​ത്. വേ​ണ്ടി​വ​ന്നാ​ൽ ബ​ലം​പ്ര​യോ​ഗി​ച്ചു താ​യ്‌​വാ​നെ കൂ​ട്ടി​ച്ചേ​ർ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​മേ​രി​ക്ക ഔ​ദ്യോ​ഗി​ക​മാ​യി ചൈ​ന​യെ​യാ​ണ് അം​ഗീ​ക​രി​ക്കു​ന്ന​തെ​ങ്കി​ലും താ​യ്‌​വാ​ന് ആ​യു​ധ​ങ്ങ​ള​ട​ക്കം ന​ല്കി ശ​ക്ത​മാ​യി പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്. ചൈ​ന താ​യ്‌​വാ​നി​ൽ അ​ധി​നി​വേ​ശം ന​ട​ത്തി​യാ​ൽ അ​മേ​രി​ക്ക പ്ര​തി​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ചൈ​ന​യെ പ്ര​കോ​പി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് അ​മേ​രി​ക്ക മ​ടി​കാ​ണി​ക്കാ​റാ​ണു​ള്ള​ത്. അ​മേ​രി​ക്ക​ൻ നേ​താ​ക്ക​ൾ അ​പൂ​ർ​വ​മാ​യേ താ​യ്‌​വാ​ൻ‌ സ​ന്ദ​ർ​ശി​ക്കാ​റു​ള്ളൂ.


പെ​ലോ​സി​യു​ടെ സ​ന്ദ​ർ​ശ​നം ത​ട​യാ​ൻ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ലെ ഉ​ന്ന​ത​ർ​ത​ന്നെ ശ്ര​മി​ക്കു​ന്ന​താ​യി സൂ​ച​ന​ക​ളു​ണ്ട്. പ​ദ​വി​കൊ​ണ്ട് അ​മേ​രി​ക്ക​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ നേ​താ​വാ​യ പെ​ലോ​സി സ​ന്ദ​ർ​ശ​ന​പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ ഉ​റ​ച്ച ന​ട​പ​ടി​ക​ൾ ചൈ​ന​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്നാ​ണ് അ​വ​രു​ടെ വി​ദേ​ശ​കാ​ര്യ​ വ​ക്താ​വ് ഴാ​വോ ലി​ജി​യാ​ൻ പ​റ​ഞ്ഞ​ത്.

പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി അ​മേ​രി​ക്ക മാ​ത്ര​മാ​യി​രി​ക്കും. ചൈ​നീ​സ് പ​ട്ടാ​ളം വെ​റു​തേ​യി​രി​ക്കി​ല്ലെ​ന്നും ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും കേ​ണ​ൽ താ​ൻ കേ​ഫെ​യ് എ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു.

ചൈ​ന​യു​ടെ നി​ശി​ത​വി​മ​ർ​ശ​ക​യാ​യ പെ​ലോ​സി ഏ​പ്രി​ലി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നു പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും കോ​വി​ഡ് ബാ​ധി​ച്ച​തി​നാ​ൽ നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ചാ​ണു സ​ന്ദ​ർ​ശ​ന​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് അ​വ​ർ വീ​ണ്ടും സൂ​ച​ന ന​ല്കി​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ഡ​നും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗും ത​മ്മി​ൽ ന​ട​ത്തു​ന്ന ഫോ​ൺ ച​ർ​ച്ച​യി​ൽ താ​യ്‌​വാ​ൻ വി​ഷ​യ​വും ഉ​ൾ​പ്പെ​ട്ടേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.