ചൈനയിലെ പാലസ് മ്യൂസിയത്തിന് ഹോങ്കോംഗിൽ ശാഖ
ചൈനയിലെ പാലസ് മ്യൂസിയത്തിന്  ഹോങ്കോംഗിൽ ശാഖ
Monday, July 4, 2022 1:04 AM IST
ഹോ​​​ങ്കോം​​​ഗ്: ചൈ​​​ന​​​യി​​​ലെ പ്ര​​​സി​​​ദ്ധ​​​മാ​​​യ പാ​​​ല​​​സ് മ്യൂ​​​സി​​​യം ഹോ​​​ങ്കോം​​​ഗി​​​ൽ ശാ​​​ഖ തു​​​റ​​​ന്നു. ഇ​​​തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ഇ​​​ന്ന​​​ലെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ആ​​​രം​​​ഭി​​​ച്ചു. ഹോ​​​ങ്കോം​​​ഗി​​​നു​​​മേ​​​ൽ ചൈ​​​ന നി​​​യ​​​ന്ത്ര​​​ണം ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണു ന​​​ട​​​പ​​​ടി​​​യെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. 2019 ലാണ് മ്യൂസിയ ത്തിന്‍റെ നിർമാ ണം ആരംഭിച്ചത്.

1000 വ​​​ർ​​​ഷ​​​ത്തി​​​നു​​​മേ​​​ൽ പ​​​ഴ​​​ക്ക​​​മു​​​ള്ള കൈ​​​യെ​​​ഴു​​​ത്തു​​​ക​​​ളും പെ​​​യി​​​ന്‍റിം​​​ഗു​​​ക​​​ളും മ്യൂ​​​സി​​​യ​​​ത്തി​​​ലു​​​ണ്ട്. 30 ദി​​​വ​​​സ​​​ത്തെ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ശേ​​​ഷം പ്ര​​​ദ​​​ർ​​​ശ​​​ന​​​വ​​​സ്തു​​​ക്ക​​​ൾ തി​​​രി​​​കെ ബെ​​​യ്ജിം​​​ഗി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും. എ​​​ക്സി​​​ബി​​​ഷ​​​ൻ കു​​​റ​​​ച്ചു​​​കാ​​​ല​​​ത്തേ​​​ക്കു​​​കൂ​​​ടി തു​​​ട​​​ര​​​ണ​​​മെ​​​ന്നാ​​​ണു ചൈ​​​ന​​​യി​​​ലെ ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

ബെ​യ്ജിം​ഗ് പാ​ല​സ് മ്യൂ​സി​യം സ്ഥി​തി ചെ​യ്യു​ന്ന ബെ​യ്ജിം​ഗി​ലെ ഫോ​ര്‍ബി​ഡ​ന്‍ സി​റ്റി (വി​ല​ക്ക​പ്പെ​ട്ട ന​ഗ​രം) യു​ടെ വാ​സ്തു​വി​ദ്യാ രൂ​പ​ത്തി​ലാ​ണ് മ്യൂ​സി​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​മ്പ​ത് എ​ക്‌​സി​ബി​ഷ​ന്‍ ഹാ​ളു​ക​ള്‍ ഹോ​ങ്കോം​ഗ് പാ​ല​സ് മ്യൂ​സി​യ​ത്തി​ലു​ണ്ട്.


‘ഡിം​ഗ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന കൂ​റ്റ​ന്‍ ച​തു​രാ​കൃ​തി​യി​ലു​ള്ള വെ​ങ്ക​ല ക​ല​വ​റ​യു​ടെ മാ​തൃ​ക​യി​ലാ​ണ് മ്യൂ​സി​യ​ത്തി​ന്‍റെ പു​റം​ഭാ​ഗം നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. ബെ​യ്ജിം​ഗി​ലെ വി​ല​ക്ക​പ്പെ​ട്ട ന​ഗ​ര​ത്തി​ന്‍റെ ത​ണു​ത്ത ചാ​ര​നി​റ​ത്തി​ലു​ള്ള (കോ​ൾ​ഡ് ഗ്രേ) ​അ​ല​ങ്കാ​ര​ത്തോ​ടു​കൂ​ടി​യ അ​തേ ബീ​ജ്, ക​ടും ചു​വ​പ്പ് നി​റ​ങ്ങ​ളാ​ണ് മ്യൂ​സി​യ​ത്തി​ന്.

ഹോ​ങ്കോം​ഗ് പാ​ല​സ് മ്യൂ​സി​യം ബെ​യ്ജിം​ഗ് പാ​ല​സ് മ്യൂ​സി​യ​ത്തി​ന്‍റെ ഒ​രു ശാ​ഖ​യ​ല്ലെ​ന്നും മ​റി​ച്ച് പ​ങ്കാ​ളി​ത്ത​മാ​ണെ​ന്നു​മാ​ണ് ചൈ​ന​​വ്യ​ക്ത​മാ​ക്കി​യ​ത്. ചൈ​നീ​സ്, പാ​ശ്ചാ​ത്യ സം​സ്‌​കാ​ര​ങ്ങ​ള്‍ സം​ഗ​മി​ക്കു​ന്ന സ്ഥ​ല​മെ​ന്ന നി​ല​യി​ല്‍ ഹോ​ങ്കോം​ഗി​ന്‍റെ ഗു​ണ​ങ്ങ​ളും സ​വി​ശേ​ഷ​ത​ക​ളും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഒ​രു ഇ​ട​മാ​ണ് പു​തി​യ പാ​ല​സ് മ്യൂ​സി​യ​മെ​ന്നും ചൈ​ന വ്യ​ക്ത​മാ​ക്കി.

ഹോ​​​ങ്കോം​​​ഗ് ചൈ​​​ന​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​തി​​​ന്‍റെ 25-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ച്ച​​​ട​​​ങ്ങി​​​ൽ ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ചൈ​​​ന​​​യി​​​ലെ മ്യൂ​​​സി​​​യം ഹോ​​​ങ്കോം​​​ഗി​​​ൽ പ്ര​​​ദ​​​ർ​​​ശ​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.