തടി കയറ്റുമതി നിരോധിച്ച് ഗാംബിയ
തടി കയറ്റുമതി നിരോധിച്ച് ഗാംബിയ
Sunday, July 3, 2022 1:26 AM IST
ക​​​ലാ​​​ഗി: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഗാം​​​ബി​​​യ ത​​​ടി ക​​​യ​​​റ്റു​​​മ​​​തി നി​​​രോ​​​ധി​​​ച്ചു. ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. അ​​​ന​​​ധി​​​കൃ​​​ത ഈ​ട്ടി​ത്ത​ടി (റോ​​​സ്‌വു​​​ഡ്) വെ​ട്ട്‌ ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു ന​​​ട​​​പ​​​ടി. നി​​​രോ​​​ധ​​​നം അ​​​ടി​​​യന്ത​​​ര​​​മാ​​​യി നി​​​ല​​​വി​​​ൽ​​​വ​​​ന്നു. തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ട്ടി​​​രി​​​ക്കു​​​ന്ന ക​​​പ്പ​​​ലു​​​ക​​​ളി​​​ലേ​​​ക്കു ത​​​ടി ക​​​യ​​​റ്റു​​​ന്ന​​​തി​​​നു നി​​​രോ​​​ധ​​​ന​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി.

സം​​​ര​​​ക്ഷി​​​ത പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള വെ​​​സ്റ്റ് ആ​​​ഫ്രി​​​ക്ക​​​ൻ ഈ​ട്ടി​ സെ​​​ന​​​ഗ​​​ലി​​​ൽ​​​നി​​​ന്നു ഗാം​​​ബി​​​യ​​​യി​​​ലൂ​​​ടെ ക​​​ള്ള​​​ക്ക​​​ട​​​ത്തു ന​​​ട​​​ത്തി മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​താ​​​യി ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പ് ബി​​​ബി​​​സി ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വെ​​​ളി​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഈ ​​​ത​​​ടി​​​യി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ചൈ​​​ന​​​യി​​​ലേ​​​ക്കാ​​​ണു പോ​​​യി​​​രു​​​ന്ന​​​ത്. 2017ലാ​​​ണു വെ​​​സ്റ്റ് ആ​​​ഫ്രി​​​ക്ക​​​ൻ ഈ​ട്ടി​യെ സം​​​ര​​​ക്ഷി​​​ത പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 2017നും 2020​​​നു​​​മി​​​ട​​​യി​​​ൽ ഗാം​​​ബി​​​യയി​​​ൽ​​​നി​​​ന്ന് മൂ​​​ന്നു ല​​​ക്ഷം ട​​​ണ്‍ ഈ​ട്ടി​ത്ത​ടി ചൈ​​​ന​​​യി​​​ലേ​​​ക്കു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്ത​​​താ​​​യാ​​​ണു ക​​​ണ​​​ക്ക്; അ​​​താ​​​യ​​​ത് അ​​​ഞ്ചു​​​ല​​​ക്ഷം മ​​​ര​​​ങ്ങ​​​ൾ​​​ക്കു തു​​​ല്യം. ഇ​​​തി​​​നു മാ​​​ത്രം ഏ​​​ക​​​ദേ​​​ശം 10 കോ​​​ടി ഡോ​​​ള​​​ർ (789.5 കോ​​​ടി രൂ​​​പ) മൂ​​​ല്യം വ​​​രും.


വെ​​​സ്റ്റ് ആ​​​ഫ്രി​​​ക്ക​​​ൻ ഈ​ട്ടി​ത്ത​ടി ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ പ്ര​​​ധാ​​​നി​​​ക​​​ളാ​​​ണു ഗാം​​​ബി​​​യ. എ​​​ന്നാ​​​ൽ, 10 വ​​​ർ​​​ഷം മു​​​ന്പു​​​ത​​​ന്നെ ത​​​ങ്ങ​​​ളു​​​ടെ രാ​​​ജ്യ​​​ത്തെ ഈ​ട്ടി​ മ​​​ര​​​ങ്ങ​​​ൾ തീ​​​രാ​​​റാ​​​യെ​​​ന്നു ഗാം​​​ബി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

മൂ​​​ല്യ​​​ത്തി​​​ന്‍റെ​​​യും അ​​​ള​​​വി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ലോ​​​ക​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ക​​​ള്ള​​​ക്ക​​​ട​​​ത്ത് ന​​​ട​​​ത്തു​​​ന്ന വ​​​ന​​​വി​​​ഭ​​​വ​​​മാ​​​ണു ഈ​ട്ടി​. ഹോം​​​ഗ്മു, റെ​​​ഡ് വു​​​ഡ് എ​​​ന്നും ഇ​​​തി​​​നു വി​​​ളി​​​പ്പേ​​​രു​​​ണ്ട്. പു​​​രാ​​​ത​​​ന രീ​​​തി​​​യി​​​ലു​​​ള്ള ഫ​​​ർ​​​ണി​​​ച്ച​​​ർ നി​​​ർ​​​മി​​​ക്കാ​​​നാ​​​ണ് ഈ ​​​ത​​​ടി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.