ഇസ്‌ലാം പുരോഹിതരുടെ ഉപദേശംതേടി താലിബാൻ
ഇസ്‌ലാം പുരോഹിതരുടെ ഉപദേശംതേടി താലിബാൻ
Friday, July 1, 2022 12:34 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ ഭ​​​ര​​​ണം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​സ്‌​​​ലാം പു​​​രോ​​​ഹി​​​ത​​​രു​​​ടെ ഉ​​​പ​​​ദേ​​​ശം തേ​​​ടി താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം.

കാ​​​ബൂ​​​ളി​​​ൽ ന​​​ട​​​ന്ന മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം ഇ​​​സ്‌​​​ലാം പു​​​രോ​​​ഹി​​​ത​​​ർ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സം ഉ​​​ൾ​​​പ്പെ​​​ടെയുള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ന്നു​​​. അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം. ഗോ​​​ത്ര​​​വ​​​ർ​​​ഗ നേ​​​താ​​​ക്ക​​​ളും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.


സ്ത്രീ​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ രാ​​​ജ്യാ​​​ന്ത​​​ര സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​നം ഏ​​​റ്റു​​​വാ​​​ങ്ങു​​​ക​​​യാ​​​ണ് താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം. രാ​​​ജ്യ​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്കു പു​​​രോ​​​ഹി​​​ത​​​രു​​​ടെ​​​യും ഗോ​​​ത്ര​​​വ​​​ർ​​​ഗ നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും ഉ​​​പ​​​ദേ​​​ശം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് യാ​​​ക്കൂ​​​ബ് മു​​​ജാ​​​ഹി​​​ദ് പ​​​റ​​​ഞ്ഞു. സ്ത്രീ​​​ക​​​ൾ​​​ക്കു പ​​​തി​​​വു​​​പോ​​​ലെ യോ​​​ഗ​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കി​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.