ബിര്‍മിംഹാം: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത എസ്എം വൈഎമ്മിന്റെ നേതൃത്വത്തില്‍ ത്രിദിന യുവജന ക്യാമ്പ് മാര്‍ഗം 2022ന് ഉജ്വല പരിസമാപ്തി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു.
യുവജനങ്ങളെ കേള്‍ക്കാനും യുവജനങ്ങളോടൊപ്പം നടക്കാനും സഭയും രൂപതയും സന്നദ്ധമാകുന്നതിന്റെ പ്രകാശനമായി ഈ ക്യാമ്പിനെ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് മിഷനറി പിപ്പ ബെക്കര്‍, കാത്തലിക് വോയ്സ് സിഇഒ ബ്രണ്ടന്‍ തോംസണ്‍, ഡോ.ജോ ജോണ്സണ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു.
വികാരി ജനറല്‍ മോണ്‍.ജിനോ അരിക്കാട്ട് എംസിബിഎസ്, ചാന്‍സിലര്‍ റവ.ഡോ.മാത്യു പിണക്കാട്ട്, എസ്എംവൈഎം ഡയറക്ടര്‍ ഫാ.ഫാന്‍സ്വാ പത്തില്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. ജോ മൂലേശേരി വിസി, ഫാ. മാത്യൂസ് കുരിശുംമൂട്ടില്‍, ഡീക്കന്‍ ജോയ്സ് പള്ളിക്കമാലിയില്‍, ബ്രദര്‍ ടോണി കൊച്ചേരില്‍, ബ്രദര്‍ ജെയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കോ ഒാർഡിനേറ്റര്‍മാരായ സുദീപ് ഏബ്രഹാം, സിബി ജെയിംസ്, ഷാജി വര്‍ക്കി, ഡോ ജോസി മാത്യു, മേരി ജോര്‍ജ്, സിനി ജോമി, ജോമി ജോണ്‍, മിനി ജോര്‍ജ്. യൂത്ത് ഓര്‍ഗനൈസർമാരായ മരിയ ജേക്കബ്, ജെന്സണ് റോയി, ക്രിസ്റ്റി ജെയിംസ്, ജൂബിയ ജോര്‍ജ്, റിറ്റി ടോമിച്ചന്, ജാനിയ ജോര്‍ജ്, ആകാഷ് തയ്യില്‍, ജെറിന് ജോസഫ്, ആഗ്നസ് ജോര്‍ജ് എന്നിവര്‍ നേതൃത്വംനല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.