റ​ഷ്യ​യു​ടെ ഇ​ന്ധ​ന​വ​രു​മാ​നം ത​ക​ര്‍​ക്കും, യുക്രെയ്നു പിന്തുണ: ജി-7 ഉ​​​ച്ച​​​കോ​​​ടി
റ​ഷ്യ​യു​ടെ ഇ​ന്ധ​ന​വ​രു​മാ​നം ത​ക​ര്‍​ക്കും, യുക്രെയ്നു പിന്തുണ: ജി-7 ഉ​​​ച്ച​​​കോ​​​ടി
Tuesday, June 28, 2022 11:48 PM IST
എ​​​ൽ​​​മൗ: റ​​​ഷ്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശം തു​​​ട​​​രു​​​ന്ന കാ​​​ല​​​ത്തോ​​​ളം യു​​​ക്രെ​​​യ്നു പി​​​ന്തു​​​ണ ന​​​ൽ​​​കാ​​​ൻ ജി-7 ​​​രാ​​​ഷ്‌​​ട്ര​​നേ​​​താ​​​ക്ക​​​ൾ തീ​​​രു​​​മാ​​​നി​​​ച്ചു. റ​​​ഷ്യ​​​ൻ യു​​​ദ്ധ​​​ത്തി​​​നു സാ​​​ന്പ​​​ത്തി​​​ക​​​പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്ന എ​​​ണ്ണ​​​വി​​ല്പ​​ന​​​യി​​​ൽ​​​നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​ന​​​ത്തി​​​നു ത​​​ട​​​യി​​​ടാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു ജ​​​ർ​​​മ​​​നി​​​യി​​​ൽ​ ന​​​ട​​​ന്ന ഉ​​​ച്ച​​​കോ​​​ടി രൂ​​​പം​​​ന​​​ൽ​​​കി.

എ​​​ന്നാ​​​ൽ ഉ​​​പ​​​രോ​​​ധ​​​ത്തി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

എ​​​ണ്ണ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള റ​​​ഷ്യ​​​ൻ വ​​​രു​​​മാ​​​ന​​​ത്തി​​​നു ത​​​ട​​​യി​​​ട്ടാ​​​ൽ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഇ​​​ന്ധ​​​ന​​​വി​​​ല കു​​​റ​​​യ്ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും യു​​​ദ്ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ​​​ണ​​​പ്പെ​​​രു​​​പ്പം നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും ജി-7 ​​​രാ​​​ജ്യ​​​ങ്ങ​​​ൾ ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്നു. ക​​​രി​​​ങ്ക​​​ട​​​ലി​​​ലു​​​ടെ​​​യു​​​ള്ള യു​​​ക്രെ​​​യ്ൻ ധാ​​​ന്യ​​​വ്യാ​​​പാ​​​രം റ​​​ഷ്യ ത​​​ട​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു ജി-7 ​​​രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​ഹാ​​​യം ന​​​ൽ​​​കും. റ​​​ഷ്യ​​​ൻ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ഇ​​​റ​​​ക്കു​​​മ​​​തി നി​​​രോ​​​ധി​​​ക്കാ​​​നും ഉ​​​ച്ച​​​കോ​​​ടി തീ​​​രു​​​മാ​​​നി​​​ച്ചു. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ റ​​​ഷ്യ​​​ൻ ഇ​​​ന്ധ​​​നം വാ​​​ങ്ങു​​​ന്ന​​​തു നി​​​ർ​​​ത്തി​​​യെ​​​ങ്കി​​​ലും ഇ​​​ന്ത്യ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ വ​​​ലി​​​യ തോ​​​തി​​​ൽ വി​​​ല​​​കു​​​റ​​​ഞ്ഞ റ​​​ഷ്യ​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്നു​​​ണ്ട്. ഇ​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കാ​​​നും ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി.


കാ​​​ന​​​ഡ, ഫ്രാ​​​ൻ​​​സ്, ജ​​​ർ​​​മ​​​നി, ഇ​​​റ്റ​​​ലി, ജ​​​പ്പാ​​​ൻ, ബ്രി​​​ട്ട​​​ൻ, അ​​​മേ​​​രി​​​ക്ക എ​​​ന്നി​​​വ​​​യാ​​​ണ് ജി-7 ​​​അം​​​ഗ​​​ങ്ങ​​​ൾ. ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ഒ​​​ലാ​​​ഫ് ഷോ​​​ൾ​​​സി​​​ന്‍റെ ക്ഷ​​​ണ​​​പ്ര​​​കാ​​​രം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.