പാക്കിസ്ഥാനിൽ പോളിയോ വാക്സിനേഷൻ സംഘത്തിലെ മൂന്നുപേരെ വെടിവച്ചു കൊലപ്പെടുത്തി
പാക്കിസ്ഥാനിൽ പോളിയോ വാക്സിനേഷൻ  സംഘത്തിലെ മൂന്നുപേരെ വെടിവച്ചു കൊലപ്പെടുത്തി
Tuesday, June 28, 2022 11:48 PM IST
പെ​​​ഷാ​​​വ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ പോ​​​ളി​​​യോ വാ​​​ക്സി​​​നേ​​​ഷ​​​ൻ സം​​​ഘ​​​ത്തി​​​നു​​​നേ​​​രേ അ​​​ജ്ഞാ​​​ത​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന നോ​​​ർ​​​ത്ത് വ​​​സീ​​​റി​​​സ്ഥാ​​​ൻ ജി​​​ല്ല​​​യി​​​ലാ​​​ണു സം​​​ഭ​​​വം.

മേ​​​ഖ​​​ല​​​യി​​​ൽ ഈ ​​​വ​​​ർ​​​ഷം ഒ​​​ന്പ​​​തു പോ​​​ളി​​​യോ കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ഡോ​​​ർ-​​​ടു-​​​ഡോ​​​ർ പോ​​​ളി​​​യോ പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​നേ​​​ഷ​​​ൻ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച സം​​​ഘ​​​ത്തി​​​നു​​​നേ​​​രേ​​​യാ​​​ണ് ആ​​​യു​​​ധ​​​ധാ​​​രി നി​​​റ​​​യൊ​​​ഴി​​​ച്ച​​​ത്. വാ​​​ക്സി​​​നേ​​​ഷ​​​ൻ സം​​​ഘ​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​ലൊ​​രാ​​​ൾ. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. സം​​​ഭ​​​വ​​​ത്തെ ഖൈ​​​ബ​​​ർ പ​​​ഷ്തൂ​​​ണ്‍ക്വ മു​​​ഖ്യ​​​മ​​​ന്ത്രി മെ​​​ഹ്മ​​​ദ് ഖാ​​​ൻ ​​​അ​​​പല​​​പി​​​ച്ചു.


പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ പോ​​​ളി​​​യോ പ്ര​​​തി​​​രോ​​​ധ​​​ന വാ​​​ക്സി​​​നേ​​​ഷ​​​ൻ സം​​​ഘ​​​ത്തി​​​നു​​​നേ​​​രേ അ​​​ടു​​​ത്തി​​​ടെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. മാ​​​ർ​​​ച്ചി​​​ൽ, വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ പോ​​​ളി​​​യോ വാ​​​ക്സി​​​നേ​​​ഷ​​​ൻ സം​​​ഘ​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​യെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജ​​​നു​​​വ​​​രിയി​​​ൽ വാ​​​ക്സി​​​നേ​​​ഷ​​​ൻ സം​​​ഘ​​​ത്തി​​​നു സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കി​​​യി​​​രു​​​ന്ന പോ​​​ലീ​​​സു​​​കാ​​​ര​​​നെ നി​​​റ​​​യൊ​​​ഴി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​വു​​​മു​​​ണ്ടാ​​​യി.

രാ​ജ്യ​ത്തെ ഇ​സ്‌ലാ​മി​ക തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍ വാ​ക്‌​സി​നേ​ഷ​ന് എ​തി​രാ​ണ്.ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, പാ​​​ക്കി​​​സ്ഥാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പോ​​​ളി​​​യോ നി​​​ർ​​​മാ​​​ർ​​​ജ​​​നം ചെ​​​യ്യാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.