ബൈഡൻ മടങ്ങിയതിനു പിന്നാലെ ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം
ബൈഡൻ മടങ്ങിയതിനു  പിന്നാലെ ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം
Thursday, May 26, 2022 1:55 AM IST
സീ​​​യൂ​​​ൾ: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ ക്വാ​​​ഡ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് ജ​​​പ്പാ​​​നി​​​ൽ​​​നി​​​ന്നു മ​​​ട​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണം. അ​​​ണ്വാ​​​യു​​​ധം വ​​​ഹി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ഹ്വാ​​​സോം​​​ഗ്- 17 അ​​​ട​​​ക്കം മൂ​​​ന്നു മി​​​സൈ​​​ലു​​​ക​​​ളാ​​ണു ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ പ​​​രീ​​​ക്ഷി​​​ച്ച​​​തെ​​​ന്ന് ചി​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

ഏ​​​ഷ്യാ പ​​​ര്യ​​​ട​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ബൈ​​​ഡ​​​ൻ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​ണു യു​​​എ​​​സി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​ത്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ഏ​​​തു ഭീ​​​ഷ​​​ണി​​​യും നേ​​​രി​​​ടാ​​​ൻ അ​​​മേ​​​രി​​​ക്ക ത​​​യാ​​​റാ​​​ണെ​​​ന്നു ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​വേ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.


ബൈ​​​ഡ​​​നും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സു​​​ക് ഇ​​​യോ​​​ളും ത​​​മ്മി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കാ​​​നാ​​​യി സം​​​യു​​​ക്ത​​​മാ​​​യി വ​​​ൻ സൈ​​​നി​​​ക അ​​​ഭ്യാ​​​സ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​നും തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ഇ​​​ന്ന​​​ല​​​ത്തെ പ​​​രീ​​​ക്ഷ​​​ണം പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​വും സ​​​മാ​​​ധാ​​​ന​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യും ആ​​​ണെ​​ന്നു ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യും ജ​​​പ്പാ​​​നും പ്ര​​​തി​​​ക​​​രി​​​ച്ചു.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഉ​​​ട​​​ൻ അ​​​ണ്വാ​​​യു​​​ധം പ​​​രീ​​​ക്ഷി​​​ച്ചേ​​​ക്കു​​​മെ​​​ന്ന് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.