ഇറാനിൽ കെട്ടിടം തകർന്നു 14 മരണം
Thursday, May 26, 2022 1:54 AM IST
ടെ​​​ഹ്റാ​​​ൻ: തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇ​​​റാ​​​നി​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രു​​​ന്ന കെ​​​ട്ടി​​​ടം ഇ​​​ടി​​​ഞ്ഞു​​​വീ​​​ണ് 14 പേ​​​ർ മ​​​രി​​​ച്ചു. ഇ​​​റാ​​​ഖ് അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ഖു​​​സെ​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ അ​​​ബ​​​ദാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഈ​​​സ​​​മ​​​യ​​​ത്ത് അ​​​ന്പ​​​തോ​​​ളം പേ​​​ർ കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്ക​​​ടി​​​യി​​​ൽ പെ​​​ട്ടു​​​പോ​​​യ​​​വ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്നു.


സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​കോ​​​പി​​​ത​​​രാ​​​യ ജ​​​ന​​​ക്കൂ​​​ട്ടം ന​​​ഗ​​​ര​​​ത്തി​​​ലെ മേ​​​യ​​​ർ ഹൊ​​​സെ​​​യ്ൻ ഹ​​​മീ​​​ദ്പൗ​​​റി​​​നെ ഓ​​​ടി​​​ച്ചി​​​ട്ടു​​​ത​​​ല്ലി. പി​​​ന്നീ​​​ട് മേ​​​യ​​​റും കെ​​​ട്ടി​​​ട ഉ​​​ട​​​മ​​​സ്ഥ​​​നും അ​​​ട​​​ക്കം ഒ​​​ന്പ​​​തു​​​പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.