ഭക്ഷ്യ പ്രതിസന്ധി അതിരൂക്ഷം
Wednesday, May 25, 2022 2:17 AM IST
ദാ​വോ​സ്: യു​ക്രെ​യ്ൻ യു​ദ്ധം ആ​ഗോ​ള​ത​ല​ത്തി​ൽ ഭ​ക്ഷ്യ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യെ​ന്ന് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ന​ട​ക്കു​ന്ന ലോ​ക സാ​ന്പ​ത്തി​ക​സ​മി​തി​യു​ടെ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി വി​ല​യി​രു​ത്തി. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​നൊ​പ്പം ഭ​ക്ഷ്യ​പ്ര​തി​സ​ന്ധി യും ​നേ​രി​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണു ലോ​കം.

എ​ൺ​പ​തു കോ​ടി പേ​ർ​ക്ക് അ​ത്താ​ഴ​ത്തി​നു വ​ഴി​യി​ല്ലാ​താ​യെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ലോ​ക ഭ​ക്ഷ്യ​പ​ദ്ധ​തി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡേ​വി​ഡ് ബേ​സ്‌​ലി ചൂ​ണ്ടി​ക്കാ​ട്ടി. ഭ​ക്ഷ്യ​പ്ര​തി​സ​ന്ധി​ക്കും ക്ഷാ​മ​ത്തി​നും പ​രി​ഹാ​രം കാ​ണാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു കോ​വി​ഡ് വ്യാ​പ​നം വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. യു​ക്രെ​യ്ൻ യു​ദ്ധം പ്ര​ശ്നം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കി. വി​ശ​ക്കു​ന്ന​വ​ന്‍റെ ഭ​ക്ഷ​ണം പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​ന് എ​ടു​ത്തു​കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​ന്നു​ള്ള​ത്.


റ​ഷ്യ​ൻ ഉ​പ​രോ​ധം മൂ​ലം യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള ധാ​ന്യ​ക്ക​യ​റ്റു​മ​തി നി​ല​ച്ച​തും വ​ള​ത്തി​നു വി​ല വ​ർ​ധി​ച്ച​തു​മാ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം. യു​ക്രെ​യ്ൻ തു​റ​മു​ഖ​ങ്ങ​ൾ​ക്കു നേ​ർ​ക്കു​ള്ള റ​ഷ്യ​ൻ ഉ​പ​രോ​ധം ആ​ഗോ​ള ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്കു നേ​ർ​ക്കു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണ്. ‌

ഭ​ക്ഷ്യ പ്ര​തി​സ​ന്ധി ത്വ​രി​ത​ഗ​തി​യി​ൽ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ, കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം രൂ​ക്ഷ​മാ​ക്കി​യേ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ഉ​ച്ച​കോ​ടി ന​ല്കി.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്ന ഹ​രി​ത​വാ​ത​ക​ങ്ങ​ളു​ടെ ബ​ഹി​ർ​ഗ​മ​ന​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്നും കാ​ർ​ഷി​ക​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.