ഇന്ത്യയും ജപ്പാനും സ്വാഭാവിക പങ്കാളികൾ: മോദി
ഇന്ത്യയും ജപ്പാനും സ്വാഭാവിക പങ്കാളികൾ: മോദി
Tuesday, May 24, 2022 3:32 AM IST
ടോ​​​ക്കി​​​യോ: ഇ​​​ന്ത്യ​​​യും ജ​​​പ്പാ​​​നും സ്വാ​​​ഭാ​​​വി​​​ക പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. ക്വാ​​​ഡ് ഉ​​​ച്ച​​​കോ​​​ടി​​​ക്കാ​​​യി ജ​​​പ്പാ​​​നി​​​ലെ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി, ടോ​​​ക്കി​​​യോ​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ജാ​​​പ്പ​​​നീ​​​സ് നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​ൽ സു​​​പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ ക​​​ഴി​​​ഞ്ഞ എ​​​ട്ടു വ​​​ർ​​​ഷം​​​കൊ​​​ണ്ട് ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും അ​​​തി​​​ജീ​​​വ​​​ന​​​ശേ​​​ഷി​​​യു​​​ള്ള​​​താ​​​ക്കി മാ​​​റ്റു​​​ക​​​യും ചെ​​​യ്തു. എ​​​ല്ലാ​​​വ​​​രെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​തും ആ​​​രെ​​​യും വി​​​ട്ടു​​​പോ​​​കാ​​​ത്ത ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​ധി​​​കാ​​​ര​​​നി​​​ർ​​​വ​​​ഹ​​​ണം സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​തു​​​മാ​​​യ സം​​​വി​​​ധാ​​​ന​​​മു​​​ണ്ടാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ൾ ന​​​യി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​രാ​​​ണ് ഇ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലു​​​ള്ള​​​തെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ഇ​​​ന്ത്യ, അ​​​മേ​​​രി​​​ക്ക, ജ​​​പ്പാ​​​ൻ, ഓ​​​സ്ട്രേ​​​ലി​​​യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണ് ക്വാ​​​ഡ്. മോ​​​ദി​​​യെ കൂ​​​ടാ​​​തെ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ, ജ​​​പ്പാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഫു​​​മി​​​യോ കി​​​ഷി​​​ദ, ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ന്‍റ​​​ണി ആ​​​ൽ​​​ബ​​​നീ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് ദ്വി​​​ദി​​​ന ക്വാ​​​ഡ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.


ഹി​​​ന്ദി​​​യി​​​ൽ അദ്ഭുതപ്പെട്ടു മോദി

ടോ​​​ക്കി​​​യോ: ജ​​​പ്പാ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ കു​​​ട്ടി​​​ക്ക് ഓ​​​ട്ടോ​​​ഗ്രാ​​​ഫ് ന​​​ൽ​​​കി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. ടോ​​​ക്കി​​​യോ​​​യി​​​ലെ ഹോ​​​ട്ട​​​ലി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തു​​​വ​​​രു​​​ന്പോ​​​ഴാ​​​ണ് റി​​​റ്റ്സ് കീ ​​​എ​​​ന്നു പേ​​​രു​​​ള്ള കു​​​ട്ടി​​​യു​​​മാ​​​യി മോ​​​ദി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​ന്ന​​​തും കൈ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ത്രി​​​വ​​​ർ​​​ണ ചി​ത്ര​ത്തി​ല്‍ ഓ​​​ട്ടോ​​​ഗ്രാ​​​ഫ് ന​​​ൽ​​​കു​​​ന്ന​​​തും. മോ​​​ദി​​​യു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു കു​​​ട്ടി ഹി​​​ന്ദി​​​യി​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​കി. കു​​​ട്ടി​​​യു​​​ടെ ഒ​​​ഴു​​​ക്കോ​​​ടെ​​​യു​​​ള്ള ഹി​​​ന്ദി​​​യെ മോ​​​ദി പ്ര​​​ശം​​​സി​​​ച്ചു. സ്വാ​​​ഗ​​​തം എ​ന്നു മ​ല​യാ​ള​ത്തി​ല്‍ എ​ഴു​തി​യ പ്ല​​​ക്കാ​​​ർ​​​ഡു​​​ക​​​ളു​​​മാ​​​യെ​​​ത്തി​​​യ മ​​​റ്റു കു​​​ട്ടി​​​ക​​​ളു​​​മാ​​​യും മോ​​​ദി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.