ബ്രിട്ടനിൽ ഇന്ത്യൻ വംശജൻ മേയർ
ബ്രിട്ടനിൽ  ഇന്ത്യൻ വംശജൻ  മേയർ
Monday, May 23, 2022 1:01 AM IST
ല​​​ണ്ട​​​ൻ: ​​​സൗ​​​ത്ത്‌​​​വാ​​​ർ​​​ക്ക് ല​​​ണ്ട​​​ൻ ബ​​​റോ പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ മേ​​​യ​​​റാ​​​യി ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ബി​​​സി​​​ന​​​സു​​​കാ​​​ര​​​ൻ സു​​​നി​​​ൽ ചോ​​​പ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ശ​​​നി​​​യാ​​​ഴ്ച സൗ​​​ത്ത്‌​​​വാ​​​ർ​​​ക്ക് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. ഡ​​​ൽ​​​ഹി​​​യി​​​ൽ ജ​​​നി​​​ച്ച ചോ​​​പ്ര, 2014-15ലും ​​​ഇ​​​വി​​​ടെ മേ​​​യ​​​റാ​​​യി​​​രു​​​ന്നു. 2013-14ൽ ​​​ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​റു​​​മാ​​​യി​​​രു​​​ന്നു.


ഗ്രേ​​​റ്റ​​​ർ ല​​​ണ്ട​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ 32 പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ളാ​​​ണ് ല​​​ണ്ട​​​ൻ ബ​​​റോ​​​ക​​​ൾ. ഇ​​​വി​​​ടെ മേ​​​യ​​​റാ​​​കു​​​ന്ന ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​ണ് ചോ​​​പ്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.