"നി​യോ​കോ​വ് ' പു​തി​യ കൊ​റോ​ണ വൈ​റ​സ്
 നി​യോ​കോ​വ്   പു​തി​യ കൊ​റോ​ണ വൈ​റ​സ്
Saturday, January 29, 2022 1:19 AM IST
ബെ​യ്ജിം​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വ​വ്വാ​ലു​ക​ൾ​ക്കി​ടയി​ൽ നി​യോ​കോ​വ് എ​ന്ന പു​തി​യ കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന​താ​യി ചൈ​നീ​സ് ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. മെ​ർ​സ് (മി​ഡി​ൽ ഈ​സ്റ്റ് റെ​സ്പി​റേ​റ്റ​റി സി​ൻ​ഡ്രോം) രോ​ഗ വൈ​റ​സു​മാ​യി നി​യോ​കോ​വ് വൈ​റ​സി​നു ബ​ന്ധ​മു​ണ്ട്.

2012ൽ ​സൗ​ദി അ​റേ​ബ്യ​യി​ലാ​ണ് മെ​ർ​സ് രോ​ഗം ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച് മ​നു​ഷ്യ​രി​ലേ​ക്ക് വൈ​റ​സ് പ​ട​ർ​ന്നാ​ൽ അ​ടു​ത്ത മ​ഹാ​മ​ാരി​ക്കു കാ​ര​ണ​മാ​കു​മെ​ന്ന് ബ​യോ​റി​ക്സീ​വ് എ​ന്ന ജേ​ണ​ലി​ന്‍റെ പ്രീ​പ്രി​ന്‍റ് പ​തി​പ്പി​ൽ വു​ഹാ​നി​ലെ ഗ​വേ​ഷ​ക​ർ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.