ഹൂ​തി ബാലിസ്റ്റിക് മി​സൈ​ൽ യുഎഇ വെ​ടി​വ​ച്ചി​ട്ടു
ഹൂ​തി ബാലിസ്റ്റിക് മി​സൈ​ൽ യുഎഇ വെ​ടി​വ​ച്ചി​ട്ടു
Tuesday, January 25, 2022 2:07 AM IST
ദു​ബാ​യ്: അ​ബു​ദാ​ബി ല​ക്ഷ്യ​മാ​ക്കി ഹൂ​തി​ക​ൾ വി​ക്ഷേ​പി​ച്ച ര​ണ്ട് ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ യു​എ​ഇ പ്ര​തി​രോ​ധ​സേ​ന ന​ശി​പ്പി​ച്ചു. എ​ണ്ണ ടാ​ങ്കി​നു നേ​രേ ഡ്രോ​ണ്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ അ​ബു​ദാ​ബി​യി​ലേ​ക്കു ന​ട​ത്തു​ന്ന വ​ലി​യ ആ​ക്ര​മ​ണ​മാ​ണിത്. എ​ണ്ണ ടാ​ങ്ക് സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ കൊല്ലപ്പെട്ടിരുന്നു. വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ബാ​ല​ിസ്റ്റി​ക് മി​സൈ​ൽ നി​ശി​പ്പി​ച്ച​താ​യി യു​എ​ഇ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം ട്വീ​റ്റ് ചെ​യ്തു.


യെ​മ​നി​ലെ അ​ൽ ജാ​ഫ് പ്ര​വി​ശ്യ​യി​ൽ ബാ​ല​ിസ്റ്റി​ക് മി​സൈ​ൽ ലോ​ഞ്ച​റു​ക​ൾ യു​എ​ഇ​യു​ടെ എ​ഫ് 16 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന വീ​ഡി​യോ​യും പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.