ബു​ർ​ക്കി​ന ഫാ​സോ​യി​ൽ സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ വെ​ടി​വ​യ്പ്
ബു​ർ​ക്കി​ന ഫാ​സോ​യി​ൽ സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ വെ​ടി​വ​യ്പ്
Monday, January 24, 2022 1:14 AM IST
വാ​ഗാ​ഡു​ഗു​: പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബു​ർ​ക്കി​ന ഫാ​സോ​യി​ൽ സൈ​നി​ക കേ​ന്ദ്ര​ത്തി​ൽ വെ​ടി​വ​യ​പ്. ത​ല​സ്ഥാ​ന​മാ​യ വാ​ഗാ​ഡു​ഗു​വി​ലെ വി​വി​ധ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.

സൈ​നി​ക അ​ട്ടി​മ​റി​യാ​ണെ​ന്നു​ള്ള ആ​രോ​പ​ണം പ്ര​സി​ഡ​ന്‍റ് കോ​ച്ച് ക​ബോ​ർ ത​ള്ളി. പ്ര​തി​സ​ന്ധി മ​റി​ക​ട​ന്നെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി അ​റി​യി​ച്ചെ​ങ്കി​ലും വി​വി​ധ സൈ​നി​ക ബാ​ര​ക്കു​ക​ളി​ൽ​നി​ന്ന് വെ​ടി​ശ​ബ്ദം കേ​ൾ​ക്കു​ന്നു​ണ്ട്. ജ​നു​വ​രി 11 ന് ​അ​ട്ടി​മ​റി​ക്ക് ശ്ര​മി​ച്ച പ​ത്തു സൈ​നി​ക​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. രാ​ജ്യ​ത്തെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം റ​ദ്ദാ​ക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.