അ​​​ർ​​​നോ​​​ൾ​​​ഡ് ഷ്വാർസെനഗറുടെ കാർ അപകടത്തിൽപ്പെട്ടു
അ​​​ർ​​​നോ​​​ൾ​​​ഡ് ഷ്വാർസെനഗറുടെ കാർ അപകടത്തിൽപ്പെട്ടു
Sunday, January 23, 2022 1:27 AM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ഹോ​​​ളി​​​വു​​​ഡ് ന​​​ട​​​നും ക​​​ലി​​​ഫോ​​​ർ​​​ണി​​​യ മു​​​ൻ ഗ​​​വ​​​ർ​​​ണ​​​റു​​​മാ​​​യ അ​​​ർ​​​നോ​​​ൾ​​​ഡ് ഷ്വാ​​​ർ​​സെ​​​ന​​​ഗ​​​റു​​​ടെ കാ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടു. വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കി​​​ട്ട് ബ്രെ​​​ന്‍റ്‌വു​​​ഡി​​​ൽ സ​​​ണ്‍സെ​​​റ്റ് ബു​​​ള​​​വാ​​​ഡി​​​നും അ​​​ല്ല​​​ൻ​​​ഫോ​​​ഡി​​​നും ഇ​​​ട​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​തെ​​​ന്നു ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് പോ​​​ലീ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.

അ​​​ർ​​​നോ​​​ൾ​​​ഡ് സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന യൂ​​​കോ​​​ണ്‍ എ​​​സ്‌യ‌ു‌​‌‌​​വി ഒ​​​രു സ്ത്രീ ​​​ഓ​​​ടി​​​ച്ചി​​​രു​​​ന്ന കാ​​​റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​ശേ​​​ഷം അ​​​ർ​​​നോ​​​ൾ​​​ഡി​​​ന്‍റെ വാ​​​ഹ​​​ന​​​ം മ​​​റ്റൊ​​​രു പോ​​​ർ​​​ഷെ കാ​​​റു​​​മാ​​​യും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ സ്ത്രീ​​​യു​​​ടെ ത​​​ല​​​യ്ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രെ ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.


അ​​​പ​​​ക​​​ട​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ൽ​​​എ​​​പി​​​ഡി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. അ​​​ർ​​​നോ​​​ൾ​​​ഡി​​​ന് അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​ക്താ​​​വ് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.