യാ​ത്ര​ക്കാ​രി മാ​സ്ക് ധ​രി​ച്ചി​ല്ല, വി​മാ​നം തി​രി​ച്ചി​റ​ക്കി
യാ​ത്ര​ക്കാ​രി മാ​സ്ക് ധ​രി​ച്ചി​ല്ല, വി​മാ​നം തി​രി​ച്ചി​റ​ക്കി
Saturday, January 22, 2022 12:02 AM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ മി​യാ​മി​യി​ൽ​നി​ന്നു ല​ണ്ട​നി​ലേ​ക്കു പു​റ​പ്പെ​ട്ട അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ വി​മാ​നം യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി. വി​മാ​ന​ത്തി​ൽ 129 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 40 വ​യ​സു​ള്ള സ്ത്രീ​യാ​ണ് മാ​സ്ക് ധ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​ത്.

ഒ​രു മ​ണി​ക്കൂ​ർ പ​റ​ന്ന വി​മാ​നം മി​യാ​മി​യി​ൽ തി​രി​ച്ചി​റ​ക്കി ഇ​വ​രെ പോ​ലീ​സി​നു കൈ​മാ​റി. ബു​ധ​നാ​ഴ്ച​യാ​ണു സം​ഭ​വം. ബാ​ക്കി യാ​ത്ര​ക്കാ​രെ വ്യാ​ഴാ​ഴ്ച മ​റ്റൊ​രു വി​മാ​ന​ത്തി​ൽ ല​ണ്ട​നി​ൽ എ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.