ബ്രി​ട്ട​നി​ൽ കാ​റ​പ​ക​ടം; ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
ബ്രി​ട്ട​നി​ൽ  കാ​റ​പ​ക​ടം;  ര​ണ്ടു മ​ല​യാ​ളി​ക​ൾ  മ​രി​ച്ചു
Wednesday, January 19, 2022 1:21 AM IST
ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​നി​​​ലെ ഗ്ലോ​​​സ്റ്റ​​​ർ​​​ഷെ​​​യ​​​റി​​​ലെ ചെ​​​ൽ​​​റ്റ​​​ൻ​​​ഹാ​​​മി​​​ലു​​​ണ്ടാ​​​യ കാ​​​റ​​​പ​​​ക​​​ട​​​ത്തി​​​ൽ ര​​​ണ്ടു മ​​​ല​​​യാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു. മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യ്ക്ക് സ​​​മീ​​​പം വാ​​​ള​​​കം കു​​​ന്ന​​​യ്ക്ക​​​ാൽ സ്വ​​​ദേ​​​ശി പാ​​​ലാ​​​ക്കാ​​​മ​​​റ്റം ബി​​​ൻ​​​സ് രാ​​​ജ​​​ൻ (32), കൊ​​​ല്ലം ഉ​​​ളി​​​യ​​​കോ​​​വി​​​ൽ സ്നേ​​​ഹ​​​ന​​​ഗ​​​ർ അ​​​ഭി​​​രാ​​​മം വീ​​​ട്ടി​​​ൽ അ​​​ർ​​​ച്ച​​​ന (24) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

ബി​​​ൻ​​​സ് രാ​​​ജ​​​നും ഭാ​​​ര്യ അ​​​ന​​​ഘ​​​യും അ​​​വ​​​രു​​​ടെ ര​​​ണ്ടു​​​വ​​​യ​​​സു​​​ള്ള കു​​​ഞ്ഞും സു​​​ഹൃ​​​ത്ത് നി​​​ർ​​​മ​​​ൽ ര​​​മേ​​​ഷും ഭാ​​​ര്യ ആ​​​ർ​​​ച്ച​​​യും ലൂ​​​ട്ട​​​നി​​​ൽനി​​​ന്നു ഗ്ലോ​​​സ്റ്റ​​​ർ​​​ഷെ​​​യ​​​റി​​​ലേ​​​ക്ക് പോ​​​കും​​​വ​​​ഴി​​​യാ​​​ണ് അ​​​പ​​​ക​​​ടം. ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ച കാ​​​ർ ലോ​​​റി​​​യു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


അ​​​പ​​​ക​​​ടസ്ഥ​​​ല​​​ത്തു​​​വ​​​ച്ചുത​​​ന്നെ ബി​​​ൻ​​​സ് മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു. ഭാ​​​ര്യ അ​​​ന​​​ഘ​​​യും കു​​​ട്ടി​​​യും ഓ​​​ക്സ്ഫ​​​ഡി​​​ലെ നാ​​​ഷ​​​ണ​​​ൽ ഹെ​​​ൽ​​​ത്ത് സ​​​ർ​​​വീ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. അ​​​ർ​​​ച്ച​​​ന​​​യെ ബ്രി​​​സ്റ്റോ​​​ൾ ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. നി​​​ർ​​​മ​​​ൽ ര​​​മേ​​​ഷ് പ​​​ത്ത​​​നം​​​തി​​​ട്ട വ​​​ല്ല​​​ച്ചി​​​റ സ്വ​​​ദേ​​​ശി​​​യാ​​​ണ്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റി​​​ലാ​​​ണ് ബി​​​ൻ​​​സ് രാ​​​ജ​​​ൻ ഭാ​​​ര്യ അ​​​ന​​​ഘ​​​യും ര​​​ണ്ടു വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യു​​​മൊ​​​ത്ത് യു​​​കെ​​​യി​​​ലെ​​​ത്തി​​​യ​​​ത്. അ​​​ന​​​ഘ ലൂ​​​ട്ട​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ പ​​​ഠി​​​ക്കു​​​വാ​​​നാ​​​ണ് യു​​​കെ​​​യി​​​ൽ എ​​​ത്തി​​​യ​​​ത്.

ഷൈ​​​മോ​​​ൻ തോ​​​ട്ടു​​​ങ്ക​​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.