ഒമിക്രോൺ ഭീതി: യാ​​​ത്രാ​​​നി​​​രോ​​​ധ​​​നം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക
ഒമിക്രോൺ ഭീതി: യാ​​​ത്രാ​​​നി​​​രോ​​​ധ​​​നം  പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക
Monday, November 29, 2021 10:37 PM IST
ജോ​ഹാ​ന​സ്ബ​ർ​ഗ്: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള അ​ഞ്ച് ത​ല​ങ്ങ​ളി​ലു​ള്ള ലോ​ക്ഡൗ​ണി​ൽ ആ​ദ്യ​ത്തേ​തി​ലാ​ണു രാ​ജ്യ​മെ​ന്നും ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തി​ന്‍റെ പേ​രി​ൽ യാ​ത്രാ​വി​ല​ക്കി​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന് ലോ​ക​രാ​ജ്യ​ങ്ങ​ൾ പി​ൻ​മാ​റ​ണ​മെ​ന്നും ദ​ക്ഷി​ണാ​ഫ്രി​ക്ക.

കോ​വി​ഡി​ന്‍റെ മു​ൻ​ത​രം​ഗ​ങ്ങ​ൾ ഏ​ൽ​പ്പി​ച്ച ആ​ഘാ​ത​ത്തി​ൽ നി​ന്ന് രാ​ജ്യം ഇ​നി​യും ക​ര​ക​യ​റി​യി​ട്ടി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് സി​റി​ൾ റാ​മ​ഫോ​സ പ​റ​ഞ്ഞു. ഒ​മി​ക്രോ​ണ്‍ ക​ണ്ടെ​ത്തി​യ​തി​ന്‍റെ പേ​രി​ൽ യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് രാ​ജ്യ​ത്തോ​ടു​ള്ള വി​വേ​ച​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഇ​രു​പ​തി​ല​ധി​കം രാ​ജ്യ​ങ്ങ​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് യാ​ത്ര​വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.