ആറുമാസ ദൗത്യത്തിനായി ചൈനീസ് സംഘം സ്പേസ് സ്റ്റേഷനിൽ
ആറുമാസ ദൗത്യത്തിനായി  ചൈനീസ് സംഘം സ്പേസ് സ്റ്റേഷനിൽ
Saturday, October 16, 2021 10:22 PM IST
ബെ​​​​യ്ജിം​​​​ഗ്: ആ​​​​റു​​​​മാ​​​​സ​​ത്തെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ദൗ​​​​ത്യ​​​​ത്തി​​​​നാ​​​​യി ഒ​​​രു വ​​​നി​​​ത​​​യു​​​ൾ​​​പ്പെ​​​ടെ മൂ​​​​ന്നം​​​​ഗ ചൈ​​​​നീ​​​​സ് സം​​​​ഘം ടി​​​​യാ​​​​ൻ​​​​ഹെ സ്പേ​​​​സ് സ്റ്റേ​​​​ഷ​​​​ന്‍റെ കോ​​​​ർ മൊ​​​​ഡ്യൂ​​​​ളി​​​​ലെ​​​​ത്തി.

ഷാ​​​​യ് ഷി​​​​ഗാം​​​​ഗ് (55), വാം​​​​ഗ് യ​​​​പിം​​​​ഗ് (41), യെ ​​​​യു​​​​വാം​​​​ഗ്ഫു (41) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ വി​​​​ക്ഷേ​​​​പി​​​​ച്ച ഷെ​​​​ൻ​​​​ഷോ-13 പേ​​​​ട​​​​ക​​​​ത്തി​​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രി​​​​ക്കു​​​​ന്ന സ്പേ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ എ​​​​ത്തി​​​​യ​​​​ത്.

ടി​​​​യാ​​​​ൻ​​​​ഹെ കോ​​​​ർ മൊ​​​​ഡ്യൂ​​​​ൾ, ടി​​​​യാ​​​​ൻ​​​​ഷോ-2, ടി​​​​യാ​​​​ൻ​​​​ഷോ-3 കാ​​​​ർ​​​​ഗോ ക്രാ​​​​ഫ്റ്റു​​​​ക​​​​ൾ എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​താ​​​​ണ് ഈ ​​​​സ്റ്റേ​​​​ഷ​​​​ൻ. ആ​​​​റു​​​​മാ​​​​സം ഇ​​​​വി​​​​ടെ ത​​​​ങ്ങു​​​​ന്ന ദൗ​​​​ത്യ​​​​സം​​​​ഘം സ്പേ​​​​സ് സ്റ്റേ​​​​ഷ​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കും.


ചൈ​​​​ന​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ദൈ​​​​ർ​​​​ഘ്യ​​​​മേ​​​​റി​​​​യ മ​​​​നു​​​​ഷ്യദൗ​​​​ത്യ​​​​മാ​​​​ണി​​​​ത്. ഇ​​​​തോ​​​​ടെ, ചൈ​​​​നീ​​​​സ് സ്പേ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ എ​​​​ത്തു​​​​ന്ന ആ​​​​ദ്യ ചൈ​​​​നീ​​​​സ് വ​​​​നി​​​​ത​​​​യാ​​​​യി വാം​​​​ഗ് യ​​​​പിം​​​​ഗ് മാ​​​​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.