റഷ്യയിൽ വ്യാജ മദ്യം കഴിച്ച് 32 പേർ മരിച്ചു
റഷ്യയിൽ വ്യാജ മദ്യം കഴിച്ച്  32 പേർ മരിച്ചു
Monday, October 11, 2021 12:37 AM IST
മോ​​സ്കോ: റ​​ഷ്യ​​യി​​ൽ വ്യാ​​ജ മ​​ദ്യം ക​​ഴി​​ച്ച് 32 പേ​​ർ മ​​രി​​ച്ചു. ടാ​​സ് വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ഓ​​റെ​​ൻ​​ബ​​ർ​​ഗ് പ്ര​​വി​​ശ്യ​​യി​​ലാ​​ണ് മ​​ദ്യ​​ദു​​ര​​ന്ത​​മു​​ണ്ടാ​​യ​​ത്. മ​​രി​​ച്ച​​വ​​രി​​ൽ 25 പേ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു. ഏ​​ഴു പേ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്‌​​സ നേ​​ടി​​യ​​ശേ​​ഷം വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി. 64 പേ​​രാ​​ണു വ്യാ​​ജ മ​​ദ്യം ക​​ഴി​​ച്ച​​ത്.


വ്യാ​​ജ മ​​ദ്യം ക​​ഴി​​ച്ച​​വ​​രു​​ടെ ര​​ക്ത​​ത്തി​​ൽ മെ​​ഥനോ​​ൾ ക​​ണ്ടെ​​ത്തി. വ്യാ​​ജ മ​​ദ്യ​​വി​​ല്പ​​ന​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 10 പേ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. 2016ൽ ​​റ​​ഷ്യ​​യി​​ലെ ഇ​​ർ​​കു​​ട്സ്ക്കി​​ൽ വ്യാ​​ജ മ​​ദ്യം ക​​ഴി​​ച്ച് 70 പേ​​ർ മ​​രി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.