ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിലെ ടിയാനൻമെൻ ശില്പം നീക്കംചെയ്യുന്നു
ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിലെ ടിയാനൻമെൻ ശില്പം നീക്കംചെയ്യുന്നു
Saturday, October 9, 2021 11:58 PM IST
ഹോ​​​​ങ്കോം​​​​ഗ്: ഹോ​​​​ങ്കോം​​​​ഗ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക്കു മു​​​​ന്നി​​​​ലെ ടി​​​​യാ​​​​ന​​​​ൻ​​​​മെ​​​​ൻ സ്മാ​​​​ര​​​​കശി​​​​ല്പം നീ​​​​ക്കംചെ​​​​യ്യു​​​​ന്നു. നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം മാ​​​​നി​​​​ച്ചാ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്നു മാ​​​​ത്ര​​​​മാ​​​​ണ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി അ​​​​റി​​​​യി​​​​ച്ച​​​​ത്.

1989ൽ ​​​​ടി​​​​യാ​​​​ന​​​​ൻ​​​​മെ​​​​ൻ ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​നാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​വ​​​​രെ ചൈ​​​​നീ​​​​സ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം കൂ​​​​ട്ട​​​​ക്കൊ​​​​ല ചെ​​​​യ്ത​​​​തി​​​​നെ അ​​​​നു​​​​സ്മ​​​​രി​​​​ച്ച് ഡ​​​​ച്ച് ശി​​​​ല്പി ജെ​​​​ൻ​​​​സ് ഗാ​​​​ൽ​​​​ഷി​​​​യോ​​​​ട്ട് നി​​​​ർ​​​​മി​​​​ച്ച ‘നാ​​​​ണ​​​​ക്കേ​​​​ടി​​​​ന്‍റെ സ്തം​​​​ഭം’ എ​​​​ന്ന ശി​​​​ൽ​​​​പം 24 വ​​​​ർ​​​​ഷം മു​​​​ന്പാ​​​​ണ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക്കു മു​​​​ന്നി​​​​ൽ സ്ഥാ​​​​പി​​​​ച്ച​​​​ത്.


ടി​​​​യാ​​​​ന​​​​ൻ​​​​മെ​​​​ൻ കൂ​​​​ട്ട​​​​ക്കൊ​​​​ല​​​​യെ​​​​ക്കു​​​​റി​​​​ച്ച് ചൈ​​​​ന​​​​യി​​​​ൽ മി​​​​ണ്ടാ​​​​ൻ അ​​​​നു​​​​വാ​​​​ദ​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും ഹോ​​​​ങ്കോം​​​​ഗു​​​​കാ​​​​ർ ഈ ​​​​ശി​​​​ല്പ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ അ​​​​നു​​​​സ്മ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. 2020ൽ ​​​​കോ​​​​വി​​​​ഡ് നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ഇ​​​​തും നി​​​​രോ​​​​ധി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.