ഐക്യരാഷ്‌ട്രസഭയിൽ പ്രസംഗിക്കണം: താലിബാൻ
ഐക്യരാഷ്‌ട്രസഭയിൽ പ്രസംഗിക്കണം: താലിബാൻ
Thursday, September 23, 2021 12:39 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: യു​​​എ​​​ൻ ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. ഖ​​​ത്ത​​​ർ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ദോ​​​ഹ​​​യി​​​ലു​​​ള്ള താ​​​ലി​​​ബാ​​​ൻ വ​​​ക്താ​​​വ് സു​​​ഹെ​​​യ്ൽ ഷ​​​ഹീ​​​നെ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ യു​​​എ​​​ൻ അം​​​ബാ​​​സ​​​ഡ​​​റാ​​​യി നി​​​യ​​​മി​​​ച്ച​​​താ​​​യും അ​​​റി​​​യി​​​ച്ചു.

താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ലെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​മീ​​​ർ ഖാ​​​ൻ മു​​​ത്ത​​​ഖി ആ​​ണു യു​​​എ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ അ​​​ന്‍റോ​​​ണി​​​യോ ഗു​​​ട്ടെ​​​ര​​​സി​​​നു ക​​​ത്തെ​​​ഴു​​​തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഷ്റ​​​ഫ് ഗ​​​നി പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ടു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തെ ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​ഫ്ഗാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും പ​​​റ​​​യു​​​ന്നു. മു​​​ൻ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മി​​​ച്ച യു​​​എ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ ഗു​​​ലാം ഐ​​​സ​​​ക്സാ​​​യി അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. താ​​​ലി​​​ബാ​​​ൻ വ​​​ക്താ​​​വാ​​​യ സു​​​ഹെ​​​യ്ൽ ഷ​​​ഹീ​​​നെ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ സ്ഥി​​​രം യു​​​ൻ പ്ര​​​തി​​​നി​​​ധി​​​യാ​​​യി നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യു​​​ന്ന​​​താ​​​യും അ​​​റി​​​യി​​​ച്ചു.

യു​​​എ​​​ന്നി​​​ന്‍റെ ഒ​​​ന്പ​​​തം​​​ഗ അം​​​ഗീ​​​കാ​​​രസ​​​മി​​​തി​​​യാ​​​ണ് ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക​​​യെ​​​ന്ന് യു​​​എ​​​ൻ വ​​​ക്താ​​​വ് സ്റ്റെ​​​ഫാ​​​ൻ ഡു​​​ജാ​​​റാ​​​ക് പ​​​റ​​​ഞ്ഞു.


മു​​​ന്പ് താ​​​ലി​​​ബാ​​​ൻ ഭ​​​രി​​​ച്ച​​​പ്പോ​​​ൾ, പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച​​​യാ​​​ളെ​​​യാ​​​ണ് അ​​​ഫ്ഗാ​​​ൻ പ്ര​​​തി​​​നി​​​ധി​​​യാ​​​യി യു​​​എ​​​ൻ അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്.

യുഎൻ സഹായം

ജ​​​നീ​​​വ: ​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യെ പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കാ​​​ൻ നാ​​​ല​​​ര​​​ക്കോ​​​ടി ഡോ​​​ള​​​ർ സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി യു​​​എ​​​ന്നി​​​ന്‍റെ ദു​​​രി​​​താ​​​ശ്വാ​​​സ സ​​​ഹാ​​​യ വി​​​ഭാ​​​ഗം മേ​​​ധാ​​​വി മാ​​​ർ​​​ട്ടി​​​ൻ ഗ്രി​​​ഫി​​​ത്ത്സ് അ​​​റി​​​യി​​​ച്ചു. സ​​​ഹാ​​​യം ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ അ​​​ഫ്ഗാ​​​ൻ ആ​​​രോ​​​ഗ്യ​​​സം​​​വി​​​ധാ​​​നം പൂ​​​ർ​​​ണ​​​മാ​​​യി ത​​​ക​​​രു​​​ം. കു​​​ട്ടി​​​ക​​​ൾ​​​ക്കും ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യ്ക്കും വേ​​​ണ്ടി​​​യു​​​ള്ള യു​​​എ​​​ൻ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും സ​​​ഹാ​​​യം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക​​​.

താ​​​ലി​​​ബാ​​​ൻ ക​​​ഴി​​​ഞ്ഞ​​​മാ​​​സം അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച​​​തോ​​​ടെ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ അ​​​ടി​​​സ്ഥാ​​​ന സേ​​​വ​​​ന വ​​​കു​​​പ്പു​​​ക​​​ളെ​​​ല്ലാം മ​​​ര​​​വി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ഭാ​​​വം നേ​​​രി​​​ടു​​​ന്നു. സ​​​ന്ന​​​ദ്ധ​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണ​​​വും നി​​​ല​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.