കാബൂൾ മുനിസിപ്പാലിറ്റിയിൽ സ്ത്രീജീവനക്കാരെ കയറ്റാതെ താലിബാൻ
കാബൂൾ മുനിസിപ്പാലിറ്റിയിൽ സ്ത്രീജീവനക്കാരെ  കയറ്റാതെ താലിബാൻ
Monday, September 20, 2021 12:19 AM IST
കാ​​​​ബൂ​​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള നി​​​യ​​​ന്ത്ര​​​ണം കൂ​​​ടു​​​ത​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു വ്യാ​​​പി​​​പ്പി​​​ക്കു​​​ന്നു. കാ​​​​ബൂ​​​​ൾ മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​യി​​​​ലെ വ​​​​നി​​​​താ ജീ​​​​വ​​​​ന​​​​ക്കാ​​​​രോ​​​​ട് വീ​​​​ട്ടി​​​​ൽ തു​​​​ട​​​​രാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​ച്ച​​​താ​​​ണ് ഒ​​​ടു​​​വി​​​ല​​​ത്തേ​​​ത്.

പു​​​​രു​​​​ഷ​​​​ജീ​​​​വ​​​​ന​​​​ക്കാ​​​​രെ നി​​​​യോ​​​​ഗി​​​​ക്കാ​​​​ൻ പ​​​​റ്റാ​​​​ത്ത ഇ​​​ട​​​ങ്ങ​​​ളി​​​ൽ​​​മാ​​​ത്രം സ്ത്രീ​​​​ക​​​​ളെ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. ഇ​​​​തോ​​​​ടെ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ലെ ഭൂ​​​​രി​​​​ഭാ​​​​ഗം സ്ത്രീ ​​​​ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും ജോ​​​​ലി​​​​യി​​​​ൽ തു​​​​ട​​​​രാ​​​​നാ​​​​വി​​​​ല്ലെ​​​ന്നു വ്യ​​​​ക്ത​​​​മാ​​​​യി.

രാ​​​ജ്യ​​​ഭ​​​​ര​​​​ണം താ​​​​ലി​​​​ബാ​​​​ൻ ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം സ്ത്രീ​​​​ക​​​​ൾ​​​​ക്കും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കും പ​​​ല​​​യി​​​ട​​​ത്തും വി​​​വേ​​​ച​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി സ്കൂ​​​ളു​​​ക​​​ൾ തു​​​റ​​​ന്നു​​​വെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്തെ ഹൈ​​​സ്കൂ​​​ളി​​​ലും മി​​​ഡി​​​ൽ​​​സ്കൂ​​​ളു​​​ക​​​ളി​​​ലും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ വി​​​ല​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ​​​​യും ആ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ​​​​യും വേ​​​​ർ​​​​തി​​​​രി​​​​ച്ചാ​​​​ണ് ഇ​​​​രു​​​​ത്തു​​​​ന്ന​​​​ത്. പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ ഇ​​​​സ്‌ലാ​​​​മി​​​​ക​​​​വേ​​​​ഷം ക​​​​ർ​​​​ക്ക​​​​ശ​​​​മാ​​​​യി പി​​​​ന്തു​​​​ട​​​​ര​​​​ണം.

ഒ​ന്നാം താ​ലി​ബാ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ്ത്രീ​ക​ൾ​ക്ക് ജോ​ലി​സ്ഥ​ല​ത്ത് സ​ന്പൂ​ർ​ണ​വി​ല​ക്കാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​നും അ​നു​വാ​ദ​മി​ല്ലാ​യി​രു​ന്നു.

വ​നി​താ​മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം താ​ലി​ബാ​ൻ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. മ​ന്ത്രാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്കു പു​രു​ഷ​ന്മാ​രെ മാ​ത്ര​മേ ഇ​നി മു​ത​ൽ പ്ര​വേ​ശി​പ്പി​ക്കൂ എ​ന്നാ​ണ് അ​റി​യി​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.