അഫ്ഗാൻ വിഷയം: റഷ്യ വിളിച്ച യോഗത്തിൽ ഇന്ത്യയില്ല
അഫ്ഗാൻ വിഷയം: റഷ്യ വിളിച്ച യോഗത്തിൽ ഇന്ത്യയില്ല
Thursday, August 5, 2021 11:14 PM IST
മോ​​​സ്കോ: അ​​​ഫ്ഗാ​​​ൻ വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി റ​​​ഷ്യ വി​​​ളി​​​ച്ച യോ​​​ഗ​​​ത്തി​​​ലേ​​ക്കു പാ​​​ക്കി​​​സ്ഥാ​​​ൻ, ചൈ​​​ന, അ​​​മേ​​​രി​​​ക്ക രാ​​​ജ്യ​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ ഇ​​​ന്ത്യ​​​യെ ഒ​​​ഴി​​​വാ​​​ക്കി. പ​​​തി​​​നൊ​​​ന്നി​​നു ഖ​​​ത്ത​​​റി​​​ലാ​​​ണു യോ​​​ഗം.

യു​​​എ​​​സ്-​​​നാ​​​റ്റോ സേ​​​ന​​​ക​​​ളു​​​ടെ പി​​​ന്മാ​​​റ്റ​​​ത്തോ​​​ടെ താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ അ​​​ഫ്ഗാ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്തു മു​​​ന്നേ​​​റു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു റ​​​ഷ്യ സ​​​മാ​​​ധാ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​ല​​​ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത​​​യു​​​ള്ള റ​​​ഷ്യ​​​യും യു​​​എ​​​സും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ സ​​​മാ​​​ധാ​​​നം പു​​​ല​​​ര​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഏ​​​കാ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ലാ​​​ണ്.

ഇ​​​ന്ത്യ​​​യെ​​​യും റ​​​ഷ്യ ച​​​ർ​​​ച്ച​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​മെ​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​ഫ്ഗാ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​മാ​​​യി ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നു റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​മ​​​ന്ത്രി സെ​​​ർ​​​ജി ലാ​​​വ്‌​​​റോ​​​വ് ക​​​ഴി​​​ഞ്ഞ​​​മാ​​​സം പ​​​റ​​​ഞ്ഞ​​​താ​​​ണ് ഈ ​​​പ്ര​​​തീ​​​ക്ഷ​​​യ്ക്ക് ആ​​​ധാ​​​ര​​​മാ​​​യ​​​ത്.


ഇ​​​ന്ത്യ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​നും മ​​​റ്റു​​​മാ​​​യി 300 കോ​​​ടി ഡോ​​​ള​​​ർ ചെ​​​ല​​​വ​​​ഴി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തി​​​നാ​​​ൽ​​​ത​​​ന്നെ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ നി​​​ല​​​വി​​​ലെ സ്ഥി​​​തി​​​വി​​​ശേ​​​ഷ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ​​​ക്ക് ഉ​​​ത്ക​​​ണ്ഠ​​​യു​​​ണ്ട്.

ഇ​​​ന്ത്യ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ര​​​ക്ഷാ​​​സ​​​മി​​​തിയിൽ ഇന്നു ചർച്ച

ജ​​​നീ​​​വ: യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി ഇ​​​ന്ന് അ​​​ഫ്ഗാ​​​ൻ വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്യും. ഈ ​​​മാ​​​സം ര​​​ക്ഷാ​​​സ​​​മി​​​തി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​പ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും യോ​​​ഗം.

അ​​​ഫ്ഗാ​​​ൻ വി​​​ദേ​​​ശ​​​മ​​​ന്ത്രി മൊ​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഫ് അ​​​ത്മാ​​​ർ ഇ​​​ന്ത്യ​​​ൻ വി​​​ദേ​​​ശ​​​മ​​​ന്ത്രി ജ​​​യ​​​ശ​​​ങ്ക​​​റു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​തി​​​നു പി​​​റ്റേ​​​ന്നാ​​​ണ് യോ​​​ഗ​​​തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​യ​​​ത്. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ സ്ഥി​​​തി​​​വി​​​ശേ​​​ഷ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച​​​ചെ​​​യ്യാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ര​​​ക്ഷാ​​​സ​​​മി​​​തി ചേ​​​ര​​​ണ​​​മെ​​​ന്ന് അ​​​ത്മാ​​​ർ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.