ആണവ മിസൈൽ വിക്ഷേപണം; ചൈനയിൽ നി​ര്‍​മാ​ണം തകൃതി
ആണവ മിസൈൽ വിക്ഷേപണം; ചൈനയിൽ നി​ര്‍​മാ​ണം തകൃതി
Thursday, July 29, 2021 12:27 AM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന വീ​​​ണ്ടും ആ​​​ണ​​​വ മി​​​സൈ​​​ൽ വി​​​ക്ഷേ​​​പ​​​ണി​​​ക​​​ൾ (സി​​​ലോ ഫീ​​​ൽ​​​ഡ്) വ്യാ​​​പ​​​ക​​​മാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്പോ​​​ൾ 110 മി​​​സൈ​​​ലു​​​ക​​​ൾ വി​​​ക്ഷേ​​​പി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള​​​താ​​​കും ഈ ​​​കേ​​​ന്ദ്ര​​​മെ​​​ന്നു ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് അ​​​മേ​​​രി​​​ക്ക​​​ൻ സ​​​യി​​​ന്‍റി​​​സ്റ്റ്സ് (എ​​​ഫ്എ​​​എ​​​സ്) സാ​​​റ്റ​​​ലൈ​​​റ്റ് ഇ​​​മേ​​​ജു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ചൈ​​​ന​​​യു​​​ടെ അ​​​ണ്വാ​​​യു​​​ധ നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ചൈ​​​ന​​​യി​​​ൽ അ​​​ടു​​​ത്തി​​​ടെ നി​​​ർ​​​മി​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ സി​​​ലോ ഫീ​​​ൽ​​​ഡാ​​​ണി​​​ത്. ഗ​​​ൻ​​​സു പ്ര​​​വി​​​ശ്യ​​​യി​​​ലെ യു​​​മെ​​​നി​​​ൽ 120 സി​​​ലോ​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി വാ​​​ഷിം​​​ഗ്ട​​​ണ്‍ പോ​​​സ്റ്റ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. യു​​​മെ​​​ന് 380 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ് ഹ​​​മി​​​യി​​​ലാ​​​ണു പു​​​തി​​​യ സി​​​ലോ ഫീ​​​ൽ​​​ഡ്. ആ​​​രം​​​ഭദ​​​ശ​​​യി​​​ലാ​​​ണു നി​​​ർ​​​മാ​​​ണ​​​കേ​​​ന്ദ്രം.


യു​​​മെ​​​നി​​​ലും ഇ​ന്ന​ര്‍ മം​​​ഗോ​​​ളി​​​യ​​​യി​​​ലെ ജി​​​ല​​​ന്താ​​​യ് ന​​​ഗ​​​ര​​​ത്തി​​​ന് അ​​​ടു​​​ത്ത കേ​​​ന്ദ്ര​​​ത്തി​​​ലു​​​മാ​​​യി 250 സി​​​ലോ​​​ക​​​ളാ​​​ണു പീ​​​പ്പി​​​ൾ​​​സ് ലി​​​ബ​​​റേ​​​ഷ​​​ൻ ആ​​​ർ​​​മി​​​യു​​​ടെ റോ​​​ക്ക​​​റ്റ് ഫോ​​​ഴ്സി​​​നാ​​​യി ഒ​​​രു​​​ങ്ങു​​​ന്ന​​​തെ​​​ന്നു എ​​​ഫ്എ​​​എ​​​സ് ഗ​​​വേ​​​ഷ​​​ക​​​രാ​​​യ മാ​​​റ്റ് കോ​​​ർ​​​ഡ​​​യും ഹാ​​​ൻ​​​സ് ക്രി​​​സ്റ്റ​​​ൻ​​​സ​​​നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പു​​​തു​​​താ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന സി​​​ലോ വി​​​ക്ഷേ​​​പ​​​ണ സ​​​ജ്ജ​​​മാ​​​ക്കു​​​മോ അ​​​തോ ശ്ര​​​ദ്ധ തി​​​രി​​​ക്കാ​​​നു​​​ള്ള നാ​​​ട​​​ക​​​മാ​​​ണോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്കു വ്യ​​​ക്ത​​​ത​​​യി​​​ല്ല. എ​​​ത്ര ആ​​​ണ​​​വ പോ​​​ർ​​​മു​​​ന​​​ക​​​ൾ ഓ​​​രോ സി​​​ലോ​​​യും വ​​​ഹി​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​വും വ്യ​​​ക്ത​​​മ​​​ല്ല. അ​​​തേ​​​സ​​​മ​​​യം, ഇ​​​വ​​​യെ​​​ല്ലാം പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​ജ്ജ​​​മാ​​​യാ​​​ൽ 250നും 350​​​നും ഇ​​​ട​​​യി​​​ൽ ആ​​​ണ​​​വ പോ​​​ർ​​​മു​​​ന​​​ക​​​ൾ ചൈ​​​നയു​​​ടെ കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​കും.

ആ​​​ണ​​​വ പോ​​​ർ​​​മു​​​ന​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​​ര​​​ട്ടി​​​യാ​​​ക്കാ​​​നാ​​​ണു ചൈ​​​നീ​​​സ് നീ​​​ക്ക​​​മെ​​​ന്നു പെ​​​ന്‍റ​​​ഗ​​​ണ്‍ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.