പാക് താലിബാന്‍റെ ആറായിരം ഭീകരര്‍ അഫ്ഗാനിലുള്ളതായി യുഎന്‍ റിപ്പോര്‍ട്ട്
പാക് താലിബാന്‍റെ ആറായിരം ഭീകരര്‍  അഫ്ഗാനിലുള്ളതായി യുഎന്‍ റിപ്പോര്‍ട്ട്
Wednesday, July 28, 2021 12:33 AM IST
ന്യൂ​​​​​യോ​​​​​ര്‍ക്ക്: പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍ ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യി പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്ന തെ​​​​​ഹ്‌​​​​രി​​​​​ക്-​​​​​ഇ-​​​​​താ​​​​​ലി​​​​​ബാ​​​​​ന്‍ പാ​​​​​ക്കി​​​​​സ്ഥാ​​​​ന്‍റെ (ടി​​​​​ടി​​​​​പി) ആ​​​​​റാ​​​​​യി​​​​​ര​​​​​ത്തോ​​​​​ളം ഭീ​​​​​ക​​​​​ര​​​​​ര്‍ അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ലെ താ​​​​​ലി​​​​​ബാ​​​​​നു​​​​​മാ​​​​​യി ചേ​​​​​ര്‍ന്ന് പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നു യു​​​​​എ​​​​​ന്‍ സു​​​​​ര​​​​​ക്ഷാ സ​​​​​മി​​​​​തി​​​​​യു​​​​​ടെ റി​​​​​പ്പോ​​​​​ര്‍ട്ടി​​​​​നെ ആ​​​​​ധാ​​​​​ര​​​​​മാ​​​​​ക്കി ഡോ​​​​​ണ്‍ പ​​​​​ത്രം റി​​​​​പ്പോ​​​​​ര്‍ട്ട് ചെ​​​​​യ്തു.

വി​​​​​വി​​​​​ധ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ല്‍നി​​​​​ന്നു​​​​​ള്ള ഭീ​​​​​ക​​​​​ര​​​​​ര്‍ താ​​​​​ലി​​​​​ബാ​​​​​നോ​​​​​ടൊ​​​​​പ്പം അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ല്‍ പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നു യു​​​​​എ​​​​​ന്‍ അ​​​​​ന​​​​​ലി​​​​​റ്റി​​​​​ക്ക​​​​​ല്‍ സ​​​​​പ്പോ​​​​​ര്‍ട്ട് ടീ​​​​​മി​​​​​ന്‍റെ 28-ാം റി​​​​​പ്പോ​​​​​ര്‍ട്ടി​​​​​ല്‍ പ​​​​​റു​​​​​ന്നു. പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ത്തോ​​​​​ളം വി​​​​​ദേ​​​​​ശ ഭീ​​​​​ക​​​​​ര​​​​​രാ​​​​​ണ് അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ലു​​​​​ള്ള​​​​​ത്. മ​​​​​ധ്യേ​​​​​ഷ്യ, റ​​​​​ഷ്യ, പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍, ചൈ​​​​​ന​​​​​യി​​​​​ലെ ഉ​​​​​യ്ഗ​​​​​ര്‍ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ല്‍നി​​​​​ന്നു​​​​​ള്ള ഭീ​​​​​ക​​​​​ര​​​​​രാ​​​​​ണു കൂ​​​​​ടു​​​​​ത​​​​​ലും. പാ​​​​​ക്കി​​​​​സ്ഥാ​​​​​നു​​​​​മാ​​​​​യി അ​​​​​തി​​​​​ര്‍ത്തി പ​​​​​ങ്കി​​​​​ടു​​​​​ന്ന ന​​​​​ങ്കാ​​​​​ഹാ​​​​​ര്‍ ഉ​​​​​ള്‍പ്പെ​​​​​ടെ​​​​​യു​​​​​ള്ള കി​​​​​ഴ​​​​​ക്ക​​​​​ന്‍ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലാ​​​​​ണു ടി​​​​​ടി​​​​​പി ഭീ​​​​​കര​​​​​ര്‍ പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും ഡോ​​​​​ണ്‍ പ​​​​​ത്രം റി​​​​​പ്പോ​​​​​ര്‍ട്ട് ചെ​​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.