കോവിഡ് വൈറസിന്‍റെ ഉദ്ഭവം: ലോകാരോഗ്യ സംഘടന വീണ്ടും അന്വേഷണത്തിന്; എതിർത്ത് ചൈന
കോവിഡ് വൈറസിന്‍റെ ഉദ്ഭവം: ലോകാരോഗ്യ സംഘടന വീണ്ടും അന്വേഷണത്തിന്; എതിർത്ത് ചൈന
Friday, July 23, 2021 12:39 AM IST
ബെ​​​യ്ജിം​​​ഗ്: കൊ​​റോ​​ണ വൈ​​​റ​​​സി​​​ന്‍റെ ഉ​​​ത്ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് വീ​​​ണ്ടും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ നീ​​​ക്ക​​​ത്തെ പ​​​രി​​​ഹ​​​സി​​​ച്ച് ചൈ​​​ന. സാ​​​മാ​​​ന്യ​​​ബോ​​​ധ​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന ഈ ​​​നീ​​​ക്കം രാ​​​ഷ്‌​​​ട്രീ​​​യ​​​പ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്നും ചൈ​​​ന അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് സ​​​ഹ​​​മ​​​ന്ത്രി സെം​​​ഗ് യി​​​ഷി​​​ൻ പ​​​റ​​​ഞ്ഞു.

ര​​​ണ്ടാം ഘ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ തു​​​റ​​​ന്ന മ​​​ന​​​സോ​​​ടെ സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ ചൈ​​​ന ത​​​യാ​​​റാ​​​ക​​​ണ​​​മെ​​ന്നു ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​നാ മേ​​​ധാ​​​വി ഡോ. ​​​തെ​​​ദ്രോ​​​സ് ഗെ​​​ബ്രെ​​​യേ​​​സൂ​​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​​രു​​​ന്നു.

ആ​​​ദ്യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ചൈ​​​ന കൈ​​​മാ​​​റാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച രോ​​​ഗി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും രോ​​​ഗം ആ​​​ദ്യം ക​​​ണ്ടെ​​​ത്തി​​​യ സ്ഥ​​​ല​​​ത്തെ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഓ​​​ഡി​​​റ്റി​​​നു വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.


2019 ഡി​​​സം​​​ബ​​​റി​​​ൽ ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലാ​​​ണ് ആ​​​ദ്യ​​​മാ​​​യി കോ​​​വി​​​ഡ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്. ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ ടീം ​​​ഈ വ​​​ർ​​​ഷ​​​മാ​​​ദ്യം വു​​​ഹാ​​​നി​​​ൽ പോ​​​യി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി.

വു​​​ഹാ​​​നി​​​ലെ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തു​​​വ​​​ന്ന​​​താ​​ണു വൈ​​​റ​​​സ് എ​​​ന്ന സി​​​ദ്ധാ​​​ന്ത​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന തെ​​​ളി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.