പെദ്രോ കാസ്റ്റിലോ പെറു പ്രസിഡന്‍റ്
പെദ്രോ കാസ്റ്റിലോ  പെറു പ്രസിഡന്‍റ്
Wednesday, July 21, 2021 12:42 AM IST
ലി​​​​​മ: ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ രാ​​​​​ജ്യ​​​​​മാ​​​​​യ പെ​​​​​റു​​​​​വി​​​​​ന്‍റെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി പെ​​​​​ദ്രോ കാ​​​​​സ്റ്റി​​​​​ലോ(51) തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു. രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ൽ പു​​​​​തു​​​​​മു​​​​​ഖ​​​​​മാ​​​​​ണ് ഗ്രാ​​​​​മീ​​​​​ണ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നാ​​​​​യ കാ​​​​​സ്റ്റി​​​​​ലോ. ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ​​​​​ക്കാ​​​​​ര​​​​​നാ​​​​​യ ഇ​​​​​ദ്ദേ​​​​​ഹം 44,000 വോ​​​​​ട്ടി​​​​​നു കെ​​​​​യ്കോ ഫു​​​​​ജി​​​​​മോ​​​​​റി​​​​​യെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി. 40 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ ഏ​​​​​റ്റ​​​​​വും നീ​​​​​ണ്ട വോ​​​​​ട്ടെ​​​​​ണ്ണ​​​​​ലി​​​​​നു ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഫ​​​​​ല​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​നം. ഇ​​​​​ഞ്ചോ​​​​​ടി​​​​​ഞ്ചു പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലു​​​​​ണ്ടാ​​​​​യ​​​​​ത്.

പെ​​​​​റു​​​​​വി​​​​​ലെ ദ​​​​​രി​​​​​ദ്ര​​​​​രും ഗ്രാ​​​​​മീ​​​​​ണ​​​​​രു​​​​​മാ​​​​​ണു കാ​​​​​സ്റ്റി​​​​​ല്ലോ​​​​​യെ പി​​​​​ന്തു​​​​​ണ​​​​​ച്ച​​​​​ത്. രാ​​​​​ജ്യ​​​​​ത്തെ മൂ​​​​​ന്നാ​​​​​മ​​​​​ത്തെ ദ​​​​​രി​​​​​ദ്ര ജി​​​​​ല്ല​​​​​യാ​​​​​യ ആ​​​​​ൻ​​​​​ഗി​​​​​യ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​ണ് ഇ​​​​​ദ്ദേ​​​​​ഹം. സാ​​​​​ൻ ലൂ​​​​​യി ഡി ​​​​​പു​​​​​ന​​​​​യി​​​​​ലെ എ​​​​​ലി​​​​​മെ​​​​​ന്‍റ​​​​​റി സ്കൂ​​​​​ളി​​​​​ൽ 25 വ​​​​​ർ​​​​​ഷം ഇ​​​​​ദ്ദേ​​​​​ഹം അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്നു. ലാ​​​​​ളി​​​​​ത്യ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​തീ​​​​​ക​​​​​മാ​​​​​ണ് കാ​​​​​സ്റ്റി​​​​​ലോ. കു​​​​​ട്ടി​​​​​ക്കാ​​​​​ല​​​​​ത്ത് ഏ​​​​​റെ ക​​​​​ഷ്ട​​​​​പ്പാ​​​​​ട് അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച​​​​​യാ​​​​​ളാ​​​​​ണു കാ​​​​​സ്റ്റി​​​​​ലോയെ​​​​​ന്ന് ഭാ​​​​​ര്യ ലി​​​​​ലി​​​​​യ പ​​​​​രെ​​​​​ദെ​​​​​സ് പ​​​​​റ​​​​​ഞ്ഞു.


2017ൽ ​​​​​രാ​​​​​ജ്യം ക​​​​​ണ്ട ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​സ​​​​​മ​​​​​രം ന​​​​​യി​​​​​ച്ച​​​​​ത് കാ​​​​​സ്റ്റി​​​​​ലോ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ലോ​​​​​ക​​​​​ത്തെ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ വ​​​​​ലി​​​​​യ ചെ​​​​​ന്പ് ഉ​​​​​ത്പാ​​​​​ദ​​​​​ക​​​​​രാ​​​​​ജ്യ​​​​​മാ​​​​​യ പെ​​​​​റു കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​​ടു​​​​​ത്ത സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​പ്ര​​​​​തി​​​​​സ​​​​​ന്ധി നേ​​​​​രി​​​​​ടു​​​​​ക​​​​​യാ​​​​​ണ്. ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ൽ മൂ​​​​​ന്നി​​​​​ലൊ​​​​​ന്നും ദാ​​​​​രി​​​​​ദ്ര്യ​​​​​ത്തി​​​​​ലാ​​​​​ണ്. ജ​​​​​യി​​​​​ലി​​​​​ലാ​​​​​യ മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​ൽ​​​​​ബ​​​​​ർ​​​​​ട്ടോ ഫു​​​​​ജി​​​​​മോ​​​​​റി​​​​​യു​​​​​ടെ മ​​​​​ക​​​​​ളാ​​​​​ണ് കെ​​​​​യ്കോ. മൂ​​​​​ന്നാം ത​​​​​വ​​​​​ണ​​​​​യാ​​​​​ണ് ഇ​​​​​വ​​​​​ർ പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കു മ​ത്സ​​​​​രി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.