പെഗാസസ് ചോർത്തിയത് 50ലേറെ രാജ്യങ്ങളിൽനിന്ന്
പെഗാസസ് ചോർത്തിയത് 50ലേറെ രാജ്യങ്ങളിൽനിന്ന്
Monday, July 19, 2021 11:22 PM IST
ബോ​സ്റ്റ​ൺ: പെ​ഗാ​സ​സ് സോ​ഫ്റ്റ്‌​വേ​ർ ഉ​പ​യോ​ഗി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​മു​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു പേ​രു​ടെ ഫോ​ൺ​ചോ​ർ​ത്തി​യ​താ​യി ബ്രി​ട്ട​നി​ലെ ഗാ​ർ​ഡി​യ​ൻ ഉ​ൾ​പ്പെ​ടെ 17 മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ത​ത്തി​ൽ വ്യ​ക്ത​മാ​യി.

ഇ​സ്ര​യേ​ലി​ലെ എ​ൻ​എ​സ്ഒ ഗ്രൂ​പ്പ് നി​ർ​മി​ച്ച കു​പ്ര​സി​ദ്ധ​മാ​യ സോ​ഫ്റ്റ്‌​വേ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ നി​ശ​ബ്ദ​രാ​ക്കാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പു​തി​യ ആ​യു​ധ​മാ​ണെ​ന്നാ​ണ് പാ​രീ​സ് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ  ഫോ​ർ​ബി​ഡ​ൻ സ്റ്റോ​റീ​​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ലോ​ക​മെ​ന്പാ​ടു​മാ​യി കു​റ​ഞ്ഞ​ത് 180 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ഫോ​ൺ​സ​ന്ദേ​ശ​ങ്ങ​ളെ​ങ്കി​ലും ചോ​ർ​ത്തി​യെ​ന്നും അ​വ​ർ ക​ണ്ടെ​ത്തി.

മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ ആം​ന​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ലും സ​മാ​ന​നി​ല​പാ​ടി​ലാ​ണ്. ഈ​സ്താം​ബൂ​ളി​ലെ സൗ​ദി കോ​ൺ​സു​ലേ​റ്റി​ൽ​വ​ച്ച് 2018 ൽ ​വ​ധി​ക്ക​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ ഖ​ഷോ​ഗി​യു​ടെ ഭാ​വി​വ​ധു ഹാ​റ്റി​സ് സെ​ഞ്ചി​സി​ന്‍റെ ഫോ​ണി​ൽ പെ​ഗാ​സ​സ് വി​ജ​യ​ക​ര​മാ​യി ഘ​ടി​പ്പി​ച്ചി​രു​ന്ന​താ​യി ആം​ന​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​റ​യു​ന്നു. ഖ​ഷോ​ഗി​യു​ടെ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന​തി​ൽ എ​ൻ​എ​സ്ഒ​യ്ക്കു പ​ങ്കു​ണ്ടെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം, ആ​രോ​പ​ണം എ​ൻ​എ​സ്ഒ നി​ഷേ​ധി​ക്കു​ക​യാ ണ്.


അ​ന്പ​ത് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​യി​ര​ത്തി​ലേ​റെ വ്യ​ക്തി​ക​ളു​ടെ ഫോ​ണു​ക​ളി​ൽ പെ​ഗാ​സ​സ് ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വാ​ഷിം​ഗ്ട​ൺ പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 189 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും രാ​ഷ്‌​ട്ര​യ​നേ​താ​ക്ക​ളും ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ 600 ഓ​ളം​പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​തി​നു​പു​റ​മേ 65 വ്യ​വ​സാ​യ പ്ര​മു​ഖ​രു​ടെ​യും 85 മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഒ​ട്ടേ​റെ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും ഫോ​ണു​ക​ളും പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച് ചോ​ർ​ത്തി. അ​സോ​സി​യേ​റ്റ​ഡ് പ്ര​സ്, റോ​യി​ട്ടേ​ഴ്സ്, സി​എ​ൻ​എ​ൻ, ദ് ​വാ​ൾ സ്ട്രീ​റ്റ് ജേ​ർ​ണ​ൽ, ദ് ​ഫി​നാ​ൻ​ഷ​ൽ ടൈം​സ് തു​ട​ങ്ങി​യ​വ​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​രു​ടെ ഫോ​ണു​ക​ളാ​ണ് ചോ​ർ​ത്തി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

2018 ൽ ​സി​റ്റി​സ​ണ്‍ ലാ​ബ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 45 രാ​ജ്യ​ങ്ങ​ളി​ൽ പെ​ഗാ​സസ് ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെന്നാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.