ഫ്രഞ്ച് ചിത്രം ടിറ്റാന് പാം ഡി ഒർ
ഫ്രഞ്ച് ചിത്രം ടിറ്റാന്  പാം ഡി ഒർ
Monday, July 19, 2021 12:07 AM IST
പാ​​​രീ​​​സ്: കാ​​​ൻ ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വ​​​ത്തി​​​ലെ പാം ​​​ഡി ​​​ഒ​​​ർ പു​​​ര​​​സ്കാ​​​രം ഫ്ര​​​ഞ്ച് ചി​​​ത്ര​​​മാ​​​യ ‘ടിറ്റാൻ’ സ്വ​​​ന്ത​​​മാ​​​ക്കി. ചി​​​ത്ര​​​ത്തി​​​ന്‍റെ സം​​​വി​​​ധാ​​​യി​​​ക ജൂ​​​ലി ഡു​​​കോ​​​ർ​​​നോ ഈ ​​​പു​​​ര​​​സ്കാ​​​രം നേ​​​ടു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ വ​​​നി​​​ത​​​യും ഒ​​​റ്റ​​​യ്ക്കു പുരസ്കാരം നേ​​​ടു​​​ന്ന ആ​​​ദ്യ​​​ വ​​​നി​​​ത​​​യു​​​മാ​​​യി.

ഓ​​​സ്ക​​​ർ ജേ​​​താ​​​വാ​​​യ ഇ​​​റേ​​​നി​​​യ​​​ൻ സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​സ്ഗ​​​ർ ഫ​​​ർ​​​ഗാ​​​ദി​​​യു​​​ടെ ‘എ ​​​ഹീ​​​റോ’, ജു​​​ഹോ കോ​​​സ്മാ​​​ന​​​ൻ സം​​​വി​​​ധാ​​​നം ചെ​​​യ്ത ‘കം​​​പാ​​​ർ​​​ട്ട്മെ​​​ന്‍റ് ന​​​ന്പ​​​ർ 6’ എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ൾ ര​​​ണ്ടാ​​​മ​​​ത്തെ പു​​​ര​​​സ്കാ​​​ര​​​മാ​​​യ ഗ്രാ​​ൻ​​പ്രീ പ​​​ങ്കി​​​ട്ടു.


മി​​​ക​​​ച്ച ന​​​ടി​​​യാ​​​യി നോ​​​ർ​​​വേ​​​യി​​​ലെ റെ​​​നേ​​​റ്റെ റീ​​​ൻ​​​സ്‌​​​വ്(​​​ചി​​​ത്രം ദ ​​​വേ​​​ഴ്സ്റ്റ് പേ​​​ഴ്സ​​​ൺ ഇ​​​ൻ ദ ​​​വേ​​​ൾ​​​ഡ്), മി​​​ക​​​ച്ച ന​​​ട​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കാ​​​ലെ​​​ബ് ലാ​​​ൻ​​​ട്രി ജോ​​​ൺ​​​സ്(​​​നൈ​​​ട്രാം) എ​​​ന്നി​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

അ​​​ന്നെ​​​റ്റ് എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ ലി​​​യോ​​​സ് ക​​​രാ​​​ക്സ് മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യി.
കോ​​​വി​​​ഡ് മ​​​ഹാ​​​വ്യാ​​​ധി​​​ക്കി​​​ടെ പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ ന​​​ട​​​ത്ത​​​പ്പെ​​​ട്ട ആ​​​ദ്യ ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള ആ​​​യി​​​രു​​​ന്നു കാ​​​നി​​​ലേ​​​ത്. ക​​​ഴി​​​ഞ്ഞ​​​ വ​​​ർ​​​ഷം മേ​​​ള ന​​​ട​​​ത്തി​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.