ഹജ്ജ് തീർഥാടനം തുടങ്ങി
ഹജ്ജ് തീർഥാടനം തുടങ്ങി
Sunday, July 18, 2021 12:12 AM IST
മെ​ക്ക: ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​നാ​യി മു​സ്‌​ലിം തീ​ർ​ഥാ​ട​ക​ർ ഇ​ന്ന​ലെ മു​ത​ൽ മെ​ക്ക​യി​ലെ​ത്തി​ത്തു​ട​ങ്ങി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് സൗ​ദി അ​ധി​കൃ​ത​ർ തീ​ർ​ഥാ​ട​ന​പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച വ​രെ നീ​ളു​ന്ന തീ​ർ​ഥാ​ട​ന​കാ​ല​യ​ള​വി​ൽ അ​റു​പ​തി​നാ​യി​രം പേ​ർ​ക്കു മാ​ത്ര​മാ​ണ് ഹ​ജ്ജി​ന് അ​നു​മ​തി. ഓ​ൺ​ലൈ​നാ​യി ല​ഭി​ച്ച അ​ഞ്ച​ര ല​ക്ഷം അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. തീ​ർ​ഥാ​ട​ക​ർ​ക്ക് മാ​സ്കും ആ​ള​ക​ല​വും നി​ർ​ബ​ന്ധ​മാ​ണ്. മൂ​ന്നു മ​ണി​ക്കൂ​റി​നി​ടെ ആ​റാ​യി​രം പേ​രെ മാ​ത്ര​മേ ക​അ​ബ പ്ര​ദ​ക്ഷി​ണ​ത്തി​ന് ക​ട​ത്തി​വി​ടൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.