മ്യാ​ൻ​മ​റി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ഉൾ​പ്പെ​ടെ പ​ലാ​യ​നം ചെ​യ്ത​ത് 10,000 അ​ഭ​യാ​ർ​ഥി​ക​ൾ
മ്യാ​ൻ​മ​റി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ഉൾ​പ്പെ​ടെ  പ​ലാ​യ​നം ചെ​യ്ത​ത് 10,000 അ​ഭ​യാ​ർ​ഥി​ക​ൾ
Tuesday, June 22, 2021 12:14 AM IST
യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ്: ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ളെ തു​ട​ർ​ന്നു മ്യാ​ൻ​മ​റി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കും താ​യ്‌ല​ൻ​ഡി​ലേ​ക്കു​മാ​യി പ​ലാ​യ​നം ചെ​യ്ത​ത് 10,000 അ​ഭ​യാ​ർ​ഥി​ക​ൾ. ഐ​ക്യ​രാ​ഷ്‌ട്ര​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടറ​സി​ന്‍റെ മ്യാ​ൻ​മ​റി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി ക്രി​സ്റ്റി​ൻ ഷ്റാ​ന​ർ ബ​ർ​ജ്ന​റാ​ണു ജ​ന​റ​ൽ അ​സം​ബ്ളി​യി​ൽ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

രാ​ജ്യാ​ന്ത​ര ന​ട​പ​ടി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ സാ​ധാ​ര​ണ പൗ​ര​ൻ​മാ​ർ ജ​ന​കീ​യ പ്ര​തി​രോ​ധ സേ​ന​ക​ൾ രൂ​പീ​ക​രി​ക്കു​ക​യാ​ണെ​ന്നു ക്രി​സ്റ്റി​ൻ പ​റ​ഞ്ഞു. ഇ​വ​ർ സ്വ​യം നി​ർ​മി​ത ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും നി​രോ​ധി​ത സാ​യു​ധ​സേ​ന​ക​ളി​ൽ​നി​ന്ന് സൈ​നി​ക പ​രി​ശീ​ല​നം നേടു​ന്നു​ണ്ടെ​ന്നും പ​റ​ഞ്ഞ ക്രി​സ്റ്റി​ൻ, പ​തി​റ്റാ​ണ്ടു​ക​ളാ​യി ഏ​റ്റു​മു​ട്ട​ലു​ക​ൾ ഒ​ഴി​ഞ്ഞു​നി​ന്ന ഇ​ട​ങ്ങ​ൾ ഇ​പ്പോ​ൾ പു​ക​യു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.


ആ​ഭ്യ​ന്ത​ര ഏ​റ്റു​മു​ട്ട​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 1.75 ല​ക്ഷം ആ​ളു​ക​ൾ​ക്കു വീ​ടു​വി​ട്ടു​പോ​കേ​ണ്ടി​വ​ന്നു. ഇ​തി​ൽ 10,000 പേ​ർ ഇ​ന്ത്യ​യി​ലേ​ക്കും താ​യ്‌ല​ൻ​ഡി​ലേ​ക്കു​മാ​യി പ​ലാ​യ​നം ചെ​യ്തു. മ്യാ​ൻ​മ​റി​ൽ ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തി​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നും ക്രി​സ്റ്റി​ൻ ഷ്റാ​ന​ർ ബ​ർ​ജ്ന​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.