കത്തോലിക്ക പുരോഹിതനെ മ്യാൻമർ പട്ടാളം അറസ്റ്റ് ചെയ്തു
കത്തോലിക്ക പുരോഹിതനെ മ്യാൻമർ പട്ടാളം അറസ്റ്റ് ചെയ്തു
Sunday, June 20, 2021 12:55 AM IST
ന​യ്പി​ഡോ: മ്യാ​ൻ​മ​ർ സൈ​ന്യം വൈദിക മന്ദിരം റെ​യ്ഡ് ചെ​യ്ത് ക​ത്തോ​ലി​ക്ക പു​രോ​ഹി​ത​നെ അ​റ​സ്റ്റ് ചെ​യ്തു. ഫാ. ​മൈ​ക്കി​ൾ ഓം​ഗ് ലിം​ഗി​നെ​യാ​ണ് ഹ​ഖ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള കാ​ൻ​പെ​റ്റ​ലെ​റ്റ് ടൗ​ണി​ലെ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ​നി​ന്നു സൈ​നി​ക​ർ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്. മ്യാ​ൻ​മ​റി​ലെ ജ​നാ​ധി​പ​ത്യ​പ്ര​ക്ഷോ​ഭ​ക​രെ പി​ന്തു​ണ​ച്ചു​വെ​ന്നാ​ണ് പു​രോ​ഹി​ത​നെ​തി​രേ​യു​ള്ള ആ​രോ​പ​ണം.

പാരീഷ് ഹാളിൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​രി​ച്ചാ​ക്കു​ക​ൾ ചി​ൻ​ല​ൻ​ഡ് ഡി​ഫ​ൻ​സ് ഫോ​ഴ്സി​നു ന​ല്കാ​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണോ എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​തി​ക്ര​മം. സൈ​നി​ക ക്യാ​ന്പി​ൽ 11 മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്ത​ശേ​ഷം വെ​ള്ള​പേ​പ്പ​റി​ൽ ഒ​പ്പി​ടീ​ച്ച​ശേ​ഷം പു​രോ​ഹി​ത​നെ വി​ട്ട​യ​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച മ​ണ്ഡ​ല അ​തി​രൂ​പ​ത​യി​ലെ ആ​റു പു​രോ​ഹി​ത​രെ പ​ട്ടാ​ളം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 13നു ​പു​ല​ർ​ച്ചെ അ​സം​പ്ഷ​ൻ കെ​ട്ടി​ട​സ​മു​ച്ച​യ​വും വൈദികമന്ദിരവും റെ​യ്ഡ് ചെ​യ്ത​ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. മ്യാ​ൻ​മ​റി​ൽ ജ​ന​സം​ഖ്യ​യു​ടെ 1.5 ശ​ത​മാ​നം ക​ത്തോ​ലി​ക്ക​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.