പലസ്തീന് 10 ലക്ഷം വാക്സിൻ നല്കുമെന്ന് ഇസ്രയേൽ
പലസ്തീന് 10 ലക്ഷം വാക്സിൻ നല്കുമെന്ന് ഇസ്രയേൽ
Friday, June 18, 2021 11:05 PM IST
ജ​​​റു​​​സ​​​ലേം: പ​​​ല​​​സ്തീ​​​ന് അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യ​​​മാ​​​യി 10 ല​​​ക്ഷം കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ന​​​ല്കു​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ. ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ പു​​​തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ഫ്ത്താ​​​ലി ബെ​​​ന്ന​​​റ്റി​​​ന്‍റെതാ​​​ണു വാ​​​ഗ്ദാ​​​നം.

വാ​​​ക്സി​​​ൻ ല​​​ഭി​​​ക്കു​​​ന്പോ​​​ൾ തി​​​രി​​​കെ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് സ​​​ഹാ​​​യം. റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു ക​​​പ്പ​​​ലി​​​ൽ ഈ ​​​വ​​​ർ​​​ഷം എ​​​ത്തി​​​യ വാ​​​ക്സി​​​നു​​​ക​​​ൾ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് പല​​​സ്തീ​​​നു ന​​​ല്കാ​​​നാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. ഒ​​​ക്ടോ​​​ബ​​​റി​​​ൽ തി​​​രി​​​ച്ചു​​​ന​​​ല്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് വാ​​​ക്സി​​​ൻ കൈ​​​മാ​​​റ്റം. പ​​​ല​​​സ്തീ​​​ൻ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം ഈ ​​​ക​​​രാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യാ​​​ണു സൂ​​​ച​​​ന.


ഓ​​​ഗ​​​സ്റ്റ്, സെ​​​പ്റ്റം​​​ബ​​​ർ മാ​​​സ​​​ങ്ങ​​​ളി​​​ൽ ക​​​പ്പ​​​ലി​​​ൽ വാ​​​ക്സി​​​ൻ എ​​​ത്തി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യെ​​​ടുക്കു​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ അ​​​റി​​​യി​​​ച്ചു. വെ​​​സ്റ്റ്ബാ​​​ങ്കി​​​ലെ മൂ​​​ന്നു​​​ല​​​ക്ഷം പേ​​​ർ​​​ക്കും ഗാ​​​സ​​​യി​​​ലെ അ​​​ര​​​ല​​​ക്ഷം പേ​​​ർ​​​ക്കും വാ​​​ക്സി​​​ൻ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഏ​​​റ്റ​​​വും​​​ കൂ​​​ടു​​​ത​​​ൽ പേ​​​രി​​​ൽ വാ​​​ക്സി​​​നേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യെ​​​ന്ന യു​​​എ​​​ൻ പ്ര​​​ശം​​​സ പി​​​ടി​​​ച്ചു​​​പ​​​റ്റി​​​യ രാ​​​ജ്യ​​​മാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ. ഇ​​​സ്ര​​​യേ​​​ലി​​​ൽ മാ​​​സ്ക് നി​​​ർ​​​ബ​​​ന്ധ​​​മി​​​ല്ല. സ്കൂ​​​ളു​​​ക​​​ളും വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പ​​​ഴ​​​യ​​​തു​​​പോ​​​ലെ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​തു​​​ട​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.