ഹമാസിനു മറുപടിയായി ഇസ്രയേലിന്‍റെ വ്യോമാക്രമണം
ഹമാസിനു മറുപടിയായി ഇസ്രയേലിന്‍റെ വ്യോമാക്രമണം
Thursday, June 17, 2021 1:17 AM IST
ടെ​​​ൽ​​​ അ​​​വീ​​​വ്: ഹ​​​മാ​​​സി​​​ന്‍റെ ബ​​​ലൂ​​​ൺ ബോം​​​ബി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ഗാ​​​സ​​​യി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ വ്യോ​​​മാ​​​ക്ര​​​മ​​​ണം. കി​​​ഴ​​​ക്ക​​​ൻ ജ​​​റൂസ​​​ലെ​​​മി​​​ലെ പ​​​ല​​​സ്തീ​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ൽ​​​നി​​​ന്നു​​​ള്ള തീ​​​വ്ര​​​ദേ​​​ശീ​​​യ​​​വാ​​​ദി​​​ക​​​ൾ മാ​​​ർ​​​ച്ച് പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഹ​​​മാ​​​സ് ബ​​​ലൂ​​​ൺ ബോം​​​ബു​​​ക​​​ൾ പ്ര​​​യോ​​​ഗി​​​ച്ച​​​ത്. ഗാ​​​സ​​​യി​​​ൽ നി​​​ന്ന് തെ​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ൽ ല​​​ക്ഷ്യ​​​മാ​​​ക്കി​​​യു​​​ള്ള ബ​​​ലൂ​​​ണ്‍ ബോം​​​ബു​​​ക​​​ൾ​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി ഇ​​​സ്ര​​​യേ​​​ൽ വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ഖാ​​​ൻ യൂ​​​ന​​​സ് മേ​​​ഖ​​​ല​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് അ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. ഹ​​​മാ​​​സ് കേ​​​ന്ദ്ര​​​ങ്ങ​​​ളെ ല​​​ക്ഷ്യംവ​​​ച്ചാ​​​യി​​​രു​​​ന്നു വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ സേ​​​ന അ​​​റി​​​യി​​​ച്ചു. ഏ​​​തു പ്ര​​​തി​​​സ​​​ന്ധി​​​യും നേ​​​രി​​​ടാ​​​ൻ സൈ​​​ന്യം സ​​​ജ്ജ​​​മാ​​​ണെ​​​ന്നും ഇ​​​സ്ര​​​യേ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ഗാ​​​സ​​​യി​​​ൽ നി​​​ന്നു​​​വ​​​ന്ന ബ​​​ലൂ​​​ണു​​​ക​​​ൾ തെ​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ലെ ഇ​​​രു​​​പ​​​തോ​​​ളം ഇ​​​ട​​​ത്ത് തീ​​​പിടി​​​ത്ത​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ തി​​​രി​​​ച്ച​​​ടി. പ​​​തി​​​നൊ​​​ന്നു​​​ ദി​​​വ​​​സം നീ​​​ണ്ട ആ​​​ക്ര​​​മ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് ക​​​ഴി​​​ഞ്ഞ 21 നാ​​​ണ് മേ​​​ഖ​​​ല​​​യി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ. ഇ​​​സ്ര​​​യേ​​​ലി​​​ൽ 12 വ​​​ർ​​​ഷ​​​ത്തെ നെ​​​ത​​​ന്യാ​​​ഹു ഭ​​​ര​​​ണ​​​ത്തി​​​ന് ശേ​​​ഷം പു​​​തി​​​യ സ​​​ഖ്യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​രം ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ ഗാ​​​സ​​​യ്ക്കുനേ​​​രെ​​​യു​​​ള്ള ആ​​​ദ്യ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണി​​​ത്.


ബ​​​ലൂൺ ബോം​​​ബിം​​​ഗി​​​ലും ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും ഇ​​​രു​​​പ​​​ക്ഷ​​​ത്തും ആ​​​ള​​​പാ​​​യ​​​മി​​​ല്ല. ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ച​​​യോ​​​ടെ മേ​​​ഖ​​​ല​​​യി​​​ൽ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന് അ​​​യ​​​വു​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.