അ​ഫ്ഗാ​നിൽ പോ​ളി​യോ വാക്സിൻ സം​ഘ​ത്തി​നു നേ​രേ ആ​ക്ര​മ​ണം; അഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ടു
Wednesday, June 16, 2021 12:50 AM IST
കാ​​​​ബൂ​​​​ൾ: കി​​​​ഴ​​​​ക്ക​​​​ൻ അ​​​​ഫ്ഗാ ​​​​നി​​​​സ്ഥാ​​​​നി​​​ൽ പോ​​​​ളി​​​​യോ സം​​​​ഘ​​​​ത്തി​​​​നു നേരേ​​​​യു​​​​ണ്ടാ​​​​യ ര​​​ണ്ടു വ്യ​​​ത്യ​​​സ്ത ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​ളി​​​ൽ അ​​​ഞ്ചു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

ജ​​​​ലാ​​​​ലാ​​​​ബാ​​​​ദ് ന​​​ഗ​​​രം, ഖോ​​​യാ​​​നി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഒ​​​​രു ഗ്രൂ​​​​പ്പും ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ നാ​​​ലു പോ​​​ളി​​​യോ സം​​​ഘാം​​​ഗ​​​ങ്ങ​​​ൾ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു​​​​വെ​​​​ന്ന് രാ​​​​ജ്യ​​​​ത്തി​​​​ന്‌റെ കി​​​​ഴ​​​​ക്ക​​​​ൻ ഭാ​​​​ഗ​​​​ത്ത് പോ​​​​ളി​​​​യോ നി​​​​ർ​​​​മാ​​​​ർ​​​​ജ​​​​ന യ​​​​ജ്ഞ​​​​ത്തി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ല്കു​​​​ന്ന ഡോ. ​​​​ജാ​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് പ​​​​റ​​​​ഞ്ഞു.അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ പോ​​​​ളി​​​​യോ വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ സം​​​​ഘ​​​​ത്തി​​​​നു നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം പ​​​​തി​​​​വാ​​​​ണ്. മാ​​​​ർ​​​​ച്ചി​​​​ൽ വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ സം​​​​ഘ​​​​ത്തി​​​​ലെ മൂ​​​​ന്നു സ്ത്രീ​​​​ക​​​​ളെ ഇ​​​​സ്ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ് ഭീ​​​​ക​​​​ര​​​​ർ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.


ലോ​​​​ക​​​​ത്തു പോ​​​​ളി​​​​യോ രോ​​​​ഗം നി​​​​ർ​​​​മാ​​​​ർ​​​​ജ​​​​നം ചെ​​​​യ്യാ​​​​ത്ത ര​​​​ണ്ടു രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ് അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നും പാ​​​​ക്കി​​​​സ്ഥാ​​​​നും. ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ നൈ​​​​ജീ​​​​രി​​​​യ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം പോ​​​​ളി​​​​യോ​​​​വി​​​​മു​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.