മ്യാൻമറിൽ വീണ്ടും സൈനിക ആക്രമണം
മ്യാൻമറിൽ വീണ്ടും സൈനിക ആക്രമണം
Monday, May 17, 2021 12:19 AM IST
ബാ​​​​ങ്കോ​​​​ക്: മ്യാ​​​​ൻ​​​​മ​​​​റി​​​​ന്‍റെ പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ മി​​​ഡ്നാ​​​റ്റ് ടൗ​​​ണി​​​ൽ സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ ഷെ​​​​ല്ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ യു​​​​എ​​​​സ്, ബ്രി​​​​ട്ടീ​​​​ഷ് എം​​​​ബ​​​​സി​​​​ക​​​​ൾ അ​​​​പ​​​​ല​​​​പി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ആ​​​​റി​​​​ന് പ​​​​ട്ട​​​​ണ​​​​ത്തി​​​​ലേ​​ക്കു ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ​​​​നി​​​​ന്നു ഷെ​​​​ല്ലു​​​​ക​​​​ൾ വ​​​​ർ​​​​ഷി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ചി​​​​ൻ​​​​ലാ​​​​ൻ​​​​ഡ് ഡി​​​​ഫ​​​​ൻ​​​​സ് ഫോ​​​​ഴ്സ് അ​​​​റി​​​​യി​​​​ച്ചു. പ​​​​ട്ടാ​​​​ള അ​​​​ട്ടി​​​​മ​​​​റി​​​​ക്കെ​​​​തി​​​​രേ പ്രാ​​​​ദേ​​​​ശി​​​​ക​​​​മാ​​​​യി രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ച ഒ​​​​ളി​​​​പ്പോ​​​​രാ​​​​ളി​​​​ക​​​​ളു​​​​ടെ സം​​​​ഘ​​​​മാ​​​​ണ് ചി​​​​ൻ​​​​ലാ​​​​ൻ​​​​ഡ് ഡി​​​​ഫ​​​​ൻ​​​​സ് ഫോ​​​​ഴ്സ്. 15 യു​​​​വാ​​​​ക്ക​​​​ളെ സൈ​​​​ന്യം പി​​​​ടി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​പോ​​​​യ​​​​താ​​​​യി മി​​​​ഡ്നാ​​​റ്റ് ടൗ​​​​ൺ​​​​ഷി​​​​പ് പീ​​​​പ്പി​​​​ൾ​​​​സ് അ​​​​ഡ്മി​​​​നി​​​​ട്രേ​​​​ഷ​​​​ൻ ആരോപിച്ചു. സൈ​​​​ന്യ​​​​ത്തി​​​​നെ​​​​തി​​​​രേ പോ​​​​രാ​​​​ട്ടം ന​​​​ട​​​​ത്തി​​​​യ ടൗ​​​​ണി​​​​ലെ അ​​​​ഞ്ചു​​​​പേ​​​​രെ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്ന​​​​താ​​​​യും പ​​​​ത്തു​​​​പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റ​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ട്.


ക​​​​ര​​​​യി​​​​ലൂ​​​​ടെ​​​​യും വ്യോ​​​​മ​​​​മാ​​​​ർ​​​​ഗ​​​​വും മി​​​​ഡ്നാ​​​റ്റ് ടൗ​​​​ണി​​​​ലേ​​ക്കു സൈ​​​​ന്യം ഷെ​​​​ല്ലു​​​​ക​​​​ൾ വ​​​​ർ​​​​ഷി​​​​ക്കു​​​​ക​​​​യാ​​​​ണെ​​ന്നു മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സം​​​​ഘ​​​​ട​​​​ന പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​റ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.